കേരളം

kerala

ETV Bharat / international

ട്രംപ്-സെലൻസ്‌കി ഫോൺ സംഭാഷണം വൈറ്റ് ഹൗസ് പുറത്ത് വിട്ടു - Trump impeachment updates

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികൾ പുരോഗമിക്കവേയാണ് വൈറ്റ് ഹൗസ് മെമ്മോ പുറത്ത് വിടുന്നത്. ഇംപീച്ച്‌മെന്‍റ് അന്വേഷണത്തിന്‍റെ പ്രധാനപ്പെട്ട തെളിവാണ്  ട്രംപ്-സെലൻസ്കി ഫോൺ സംഭാഷണം

ട്രംപ്-സെലൻസ്കി ഫോൺ സംഭാഷണം പുറത്ത് വിട്ട് വൈറ്റ് ഹൗസ്

By

Published : Nov 16, 2019, 5:24 AM IST

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്‍ഡ് ഡൊണാൾഡ് ട്രംപും ഉക്രേനിയൻ പ്രസിഡന്‍ഡ് വോളോഡൈമർ സെലൻസ്കിയും ഏപ്രിലിൽ നടത്തിയ ഫോൺ സംഭാഷണം വിശദീകരിക്കുന്ന മെമ്മോ വൈറ്റ് ഹൗസ് പുറത്ത് വിട്ടു.

സൗകര്യമുള്ളപ്പോൾ വൈറ്റ് ഹൗസിലേക്ക് സെലൻസ്‌കിയെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നതായും പല കാര്യങ്ങളും ചർച്ച ചെയ്യണമെന്നും ട്രംപ് ഫോൺ സംഭാഷണത്തിനിടെ പറഞ്ഞതായാണ് റിപ്പോർട്ട്.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികൾ പുരോഗമിക്കവേയാണ് വൈറ്റ് ഹൗസ് മെമ്മോ പുറത്ത് വിടുന്നത്. ഇംപീച്ച്‌മെന്‍റ് അന്വേഷണത്തിന്‍റെ പ്രധാനപ്പെട്ട തെളിവാണ് ട്രംപ്-സെലൻസ്കി ഫോൺ സംഭാഷണം

മുൻ വൈസ് പ്രസിഡന്‍റ് ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാന്‍ സെലന്‍സ്കിയോട് ട്രംപ് ആവശ്യപ്പെട്ടു എന്നാണ് ട്രംപിനെതിരെയുള്ള ആരോപണം. 2020ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന്‍റെ പ്രധാന എതിരാളിയാണ് ജോ ബൈഡൻ.

ABOUT THE AUTHOR

...view details