കേരളം

kerala

ETV Bharat / international

വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ ഗൂഗിളിന്‍റെയും യുട്യൂബിന്‍റെയും ഐക്യദാര്‍ഢ്യം - Sundar Pichai

യുഎസ് ഗൂഗിൾ, യൂട്യൂബ് ഹോംപേജുകളിൽ വംശീയ സമത്വത്തിനായുള്ള ഞങ്ങളുടെ പിന്തുണ അറിയിക്കുന്നതിനായി കറുത്ത റിബൺ പ്രദർശിപ്പിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു.

George Floyd  Google  YouTube  Sundar Pichai  support for racial equality
വംശീയ സമത്വത്തിനായി കറുപ്പണിഞ്ഞ് ഗൂഗിളിന്‍റെയും യൂട്യൂബിന്‍റെയും യുഎസ് ഹോം പേജുകൾ

By

Published : Jun 1, 2020, 10:45 AM IST

സാൻ ഫ്രാൻസിസ്കോ:നിരായുധനായ കറുത്ത വർഗകാരനായ ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിനെതിരായ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎസ് ഹോം പേജിൽ കറുത്ത് റിബൺ പ്രദർശിപ്പിച്ച് ഗൂഗിളും യൂട്യൂബും. “വംശീയ സമത്വത്തെയും അതിനായി പോരാടുന്ന എല്ലാവരെയും പിന്തുണയ്‌ക്കുന്നു,” എന്ന് ഗൂളിൾ ഹോം‌പേജിൽ‌ എഴുതി ചേർത്തു.

ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബിന്‍റെ യുഎസ് ഹോം പേജിലും ഇതേ സന്ദേശം പ്രദർശിപ്പിച്ചിരുന്നു. യുഎസ് ഗൂഗിൾ, യൂട്യൂബ് ഹോംപേജുകളിൽ വംശീയ സമത്വത്തിനായുള്ള ഞങ്ങളുടെ പിന്തുണ അറിയിക്കുന്നതിനായി കറുത്ത റിബൺ പ്രദർശിപ്പിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് മിനിയാപൊളിസിൽ ആഫ്രിക്കൻ-അമേരിക്കനായ ഫ്ലോയിഡിനെ പൊലീസുകാർ മർദ്ദിക്കുകയും കഴുത്തിൽ മുട്ടുകുത്തി കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ യുഎസിലെ നിരവധി സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.

ABOUT THE AUTHOR

...view details