വാഷിംഗ്ടണ്‍: കൊവിഡ് 19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ ബഹുമാനിക്കുന്നതിനായി യുഎസ് എയർഫോഴ്‌സ് തണ്ടർബേഡ്‌സും നാവികസേനയുടെ ബ്ലൂ ഏഞ്ചൽസും ബാൾട്ടിമോറിന് ചുറ്റുമുള്ള ആകാശത്തിലൂടെ പറന്നു. പന്ത്രണ്ട് യുഎസ് എയർഫോഴ്‌സ് എഫ് -16 സി / ഡി ഫൈറ്റിംഗ് ഫാൽക്കൺ, എഫ് / എ -18 സി / ഡി ഹോർനെറ്റ് വിമാനങ്ങള്‍ മൂന്ന് തവണ ഫ്ലൈ ഓവറുകൾ നടത്തി. ഇതുവരെ 65,000 ത്തിലധികം ആളുകളുടെ ജീവനെടുത്ത വൈറസിനെതിരായ അമേരിക്കയുടെ പോരാട്ടത്തിൽ മുൻനിരയില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ആദരാവാണ് സൈന്യം നടത്തിയ ആകാശ യാത്ര.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുഎസ് സൈനിക വിമാനങ്ങളുടെ അഭിവാദ്യം - Navy Blue Angels
ഇതുവരെ 65,000 ത്തിലധികം ആളുകളുടെ ജീവനെടുത്ത വൈറസിനെതിരായ അമേരിക്കയുടെ പോരാട്ടത്തിൽ മുൻനിരയില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ആദരവാണ് സൈന്യം നല്‍കിയത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുഎസ് സൈനിക വിമാനങ്ങളുടെ അഭിവാദ്യം
നേരത്തെ നേവിയുടെ ബ്ലൂ ഏഞ്ചൽസ്, എയർഫോഴ്‌സിന്‍റെ തണ്ടർബേർഡ്‌സ് എന്നിവയിൽ നിന്നുള്ള ജെറ്റുകൾ ന്യൂയോർക്ക് സിറ്റിയില്‍ ആകാശ യാത്ര നടത്തിയിരുന്നു. രണ്ട് സ്ക്വാഡ്രണുകളിൽ നിന്നുള്ള വിമാനങ്ങൾ ന്യൂയോർക്കിലേക്കും നെവാർക്കിലേക്കും ഉച്ചയോടെ പ്രകടനം നടത്തി.