വാഷിംഗ്ടണ്‍: ഇന്ത്യന്‍ ദേശീയ ഗാനം വായിച്ച് അമേരിക്കന്‍ സൈനിക ബാന്‍ഡ്. ഇന്ത്യാ അമേരിക്ക സംയുക്ത സൈനികാഭ്യാസം, യുദ്ധഭ്യാസ് 2019ലാണ് അമേരിക്കന്‍ സൈനിക ബാന്‍ഡ് ജനഗണമന ആലപിച്ചത്. സൈനികാഭ്യാസത്തിന്‍റെ അവസാന ദിവസമായ ബുധനാഴ്ചയാണ് ഇന്ത്യന്‍ സൈന്യത്തിന് ആദരവായി ജനഗണമനയുടെ ബാന്‍ഡ് വാദ്യം വായിച്ചത്.
'ജനഗണമന' വായിച്ച് അമേരിക്കന്‍ സൈന്യം - Indo-US military exercise
യുദ്ധഭ്യാസ് 2019ല്‍ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സൈനിക രണ്‍ബീര്‍ കൗറും.
ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സൈനിക രണ്‍ബീര്‍ കൗറും സൈനികാഭ്യാസത്തിന്‍റെ ഭാഗമായിരുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള 23ാമത് എംഎൈ ബറ്റാലിയന്‍ അംഗമാണ് കൗര്‍. ജനിച്ചത് ഇന്ത്യയിലാണെങ്കിലും 1993 മുതല്‍ അമേരിക്കയില്‍ സ്ഥിര താമസമാണ്. 2003ലാണ് അമേരിക്കന്‍ സൈന്യത്തില്‍ ചേരുന്നത്. യുദ്ധഭ്യാസില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇനിയും ഇതുപോലുള്ള അവസരങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൗര്‍ പറഞ്ഞു. 17ാം വയസില്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേരുന്ന ആദ്യത്തെ സിക്ക് വനിതയും കൂടിയാണ് കൗര്‍.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന്‍റെ 15ാമത് എഡിഷനാണ് യുദ്ധഭ്യാസ് 2019. വെള്ളിയാഴ്ചയാണ് സംയുക്ത സൈനികാഭ്യാസം വാഷിംഗ്ടണില്‍ ആരംഭിച്ചത്. സംയുക്ത സൈനികാഭ്യാസത്തിനിടെ ഇന്ത്യന്‍ സൈന്യത്തോടൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അമേരിക്കന്‍ സൈനികരുടെ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു.