വാഷിങ്‌ടണ്‍:കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്‍റെ നടപടികള്‍ പൊളിച്ചെഴുതി ജോ ബൈഡന്‍ ഭരണകൂടം. വിവിധ രാജ്യങ്ങളില്‍ നിന്നും രേഖകളില്ലാതെ കുടിയേറിയ 1.1 കോടി ആളുകള്‍ക്ക് പൗരത്വം നല്‍കുന്നതിന് കോണ്‍ഗ്രസില്‍ ബില്ല് അവതരിപ്പിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്.
1.1 കോടി കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ല് അവതരിപ്പിക്കുമെന്ന് കമല ഹാരിസ്
പാരീസ് ഉടമ്പടി പിന്‍വലിച്ച ട്രംപ് ഭരണകൂടത്തിന്‍റെ നടപടി റദ്ദാക്കുമെന്നും കമല ട്വിറ്ററിലൂടെ പറഞ്ഞു
1.1 കോടി കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ല് അവതരിപ്പിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്
അമേരിക്കന്‍ ജനതയെ കൊവിഡില്‍ നിന്നും മുക്തമാക്കുമെന്നും പാരീസ് ഉടമ്പടി പിന്‍വലിച്ച ട്രംപ് ഭരണകൂടത്തിന്‍റെ നടപടി റദ്ദാക്കുമെന്നും കമല ട്വിറ്ററിലൂടെ പറഞ്ഞു. ഇത് ഒരു തുടക്കമാണെന്നും കമല പറഞ്ഞു. കുടുയേറ്റക്കാരെ സംരക്ഷിക്കുന്ന നിയമമായി പൊതുവേ അറിയപ്പെടുന്ന ഡ്രീമര്‍സ് നിയമം നീക്കം ചെയ്യാന്‍ ട്രംപ് ഭരണകൂടം നടപടിയെടുത്തിരുന്നു.
Last Updated : Dec 29, 2020, 4:31 PM IST