കേരളം

kerala

ETV Bharat / international

വിക്രം ലാൻഡറിൻ്റെ ഹാർഡ് ലാൻഡിങ്; ചിത്രങ്ങൾ നാസ പുറത്തു വിട്ടു - ഹാർഡ് ലാൻഡിങ്

സെപ്റ്റംബർ 17 ന് യുഎസ് ബഹിരാകാശ ഏജൻസിയുടെ ചാന്ദ്ര റീകണൈസൻസ് ഓർബിറ്റർ പിടിച്ചെടുത്ത ചന്ദ്രയാൻ 2 വിക്രം ലാൻഡറിൻ്റെ ഹാർഡ് ലാൻഡിങ് സൈറ്റിൻ്റെ ചിത്രങ്ങൾ നാസ പുറത്തിറക്കി.

വിക്രം ലാൻഡറിൻ്റെ ഹാർഡ് ലാൻഡിങ് ചിത്രങ്ങൾ നാസ പുറത്തു വിട്ടു

By

Published : Sep 27, 2019, 10:32 AM IST

വാഷിങ്ടൺ:വിക്രം ലാൻഡറിൻ്റെ ഹാർഡ് ലാൻഡിങ് സൈറ്റിൻ്റെ ചിത്രങ്ങൾ നാസ പുറത്തു വിട്ടു. സെപ്റ്റംബർ 17ന് ചാന്ദ്ര റീകണൈസൻസ് ഓർബിറ്റർ ക്യാമറ (LROC) ഉപയോഗിച്ച് പകർത്തിയ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളാണ് നാസ പുറത്തു വിട്ടത്. സെപ്റ്റംബർ ഏഴിനാണ് സിംപെലിയസ് എൻ, മാൻസിനസ് സി ക്കിടയിലെ സമതലത്തിൽ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിങിന് ശ്രമിച്ചത്. ചന്ദ്രനിൽ ഇന്ത്യയുടെ ആദ്യത്തെ സോഫ്റ്റ് ലാൻഡിങ് ശ്രമമായിരുന്നു ഇത്.

സെപ്റ്റംബർ 17ന് ചാന്ദ്ര റെകണൈസൻസ് ഓർബിറ്റർ സൈറ്റ് മറികടന്നു. എന്നാൽ ക്യാമറക്ക് ഇതുവരെ ലാൻ‌ഡറെ കണ്ടെത്താനോ ചിത്രീകരിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് യുഎസ് ബഹിരാകാശ ഏജൻസി പറഞ്ഞു. ലൈറ്റിംഗ് സാഹചര്യങ്ങൾ കൂടുതൽ അനുകൂലമായാൽ ഒക്ടോബർ 14ന് ചാന്ദ്ര റെകണൈസൻസ് ഓർബിറ്റർ സൈറ്റിന് മുകളിലൂടെ പറക്കുമെന്ന് സ്പേസ് ഫ്ലൈറ്റ് സെൻ്ററിലെ ചന്ദ്ര റീകണൈസൻസ് ഓർബിറ്റർ മിഷൻ ഡെപ്യൂട്ടി പ്രോജക്ട് സയൻ്റിസ്റ്റ് ജോൺ കെല്ലർ പറഞ്ഞു.

"ലാൻഡിങ് ഏരിയ ഇമേജ് ചെയ്തപ്പോൾ സന്ധ്യയായതിനാൽ വിക്രം ലാൻഡർ നിഴലായിരുന്നിരിക്കാമെന്നും ചാന്ദ്ര റെകണൈസൻസ് ഓർബിറ്റർ കടന്നുപോകുമ്പോൾ ലാൻഡറിനെ കണ്ടെത്താനും ചിത്രീകരിക്കാനും ശ്രമിക്കും" നാസ പറഞ്ഞു.

ABOUT THE AUTHOR

...view details