കേരളം

kerala

വെനസ്വേല പ്രതിസന്ധി: അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറന്ന് കൊളംബിയ

യുഎന്നിന്‍റെ റിപ്പോര്‍ട്ട് പ്രകാരം വെനസ്വേലയില്‍ നിന്ന് ഏതാണ്ട് 3.7 മില്യണ്‍ ജനങ്ങളാണ് ബ്രസീല്‍, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളിലേക്ക് പാലായനം ചെയ്ത്.

By

Published : Apr 30, 2019, 1:00 PM IST

Published : Apr 30, 2019, 1:00 PM IST

വെനസ്വേല പ്രതിസന്ധി; സഹായത്തിനൊരുങ്ങി കൊളംബിയ

വെനസ്വേലയിലെ ഏതാണ്ട് 3,70,000 കുട്ടികളാണ് സ്വന്തം നാട് ഉപേക്ഷിച്ച് കൊളംബിയയില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ലോകമെങ്ങും അഭയാര്‍ഥി വിരുദ്ധത വളര്‍ത്തുമ്പോള്‍ കൊളംബിയ വെനസ്വേലന്‍ ജനതക്ക് തങ്ങളുടെ വാതില്‍ തുറന്ന് കൊടുത്തിരിക്കുകയാണെന്ന് യുഎന്‍ഐസിഇഎഫ് കമ്മ്യൂണിക്കേഷന്‍ മേധാവി പലൊമ എക്യുഡീറോ പറഞ്ഞു. വെനസ്വേലയുമായി അതിര്‍ത്തി പങ്കിടുന്ന കൊളംബിയയിലെ കുക്കുറ്റ മേഖലയില്‍ പലൊമ എക്യുഡീറോ നാല് ദിവസത്തെ സന്ദര്‍ശനം നടത്തി. 3.7 മില്യണ്‍ ജനങ്ങളാണ് വെനസ്വേലയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത്. ഇതില്‍ 1.2 മില്യണ്‍ ജനങ്ങള്‍ കൊളംബിയിലാണുള്ളത്. ഇനിയും കൂടുതല്‍ കുടുംബങ്ങള്‍ പാലായനം നടത്തും മുമ്പ് അന്താരാഷ്ട്ര സമൂഹം ഒറ്റകെട്ടായി അവരുടെ ആവശ്യങ്ങള്‍ക്കെപ്പം നില്‍ക്കണമെന്നും എക്യുഡീറോ കൂട്ടിചേര്‍ത്തു.

വെനസ്വേലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന വൈദ്യുതി പ്രശ്നം മൂലം രാജ്യത്തെ 70 ശതമാനത്തോളം ആളുകള്‍ പാലായനം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി സ്കൂളുകളുടേയും സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം സര്‍ക്കാരിന് ഇതുമൂലം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അമേരിക്ക നടത്തുന്ന അട്ടിമറിയാണ് ഇപ്പോള്‍ വെനസ്വേല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രസിഡന്‍റ് നിക്കോളാസ് മഡുറോ പറഞ്ഞു എന്നാല്‍ മഡുറോ സര്‍ക്കാരിന്‍റെ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ഫലമായാണ് രാജ്യം പ്രതിസന്ധിയിലായതെന്ന് പ്രതിപക്ഷ നേതാവ് ജുവാൻ ഗൈഡോ ആരോപിച്ചു.

വെനസ്വേലയില്‍ നിന്നും അഭയാര്‍ഥികളായി വന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 1,30,000 വെനസ്വേലന്‍ കുട്ടികളാണ് ഇന്ന് കൊളംബിയയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി വിദ്യാഭ്യാസം നേടുന്നത്. യുഎന്‍ഐസിഇഎഫ് കൊളംബിയയിലെ വിവിധ ദേശീയ പ്രാദേശിക സംഘടനകളുമായി ചേര്‍ന്ന് അഭയാര്‍ഥികളായ കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പ് വരുത്തുന്നുണ്ട്.

ABOUT THE AUTHOR

...view details