കാലിഫോർണിയ:ലോസ് ഏഞ്ചൽസിലെ റിവർസൈഡ് കൗണ്ടിയിൽ കാട്ടുതീ പടരുന്നു. പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തെ പ്രവർത്തനരഹിതമായ വാഹനങ്ങൾ തീ പടർന്ന് പിടിക്കാൻ കാരണമായി. വെള്ളിയാഴ്ച പടർന്ന് പിടിച്ച കാട്ടുതീ ഏകദേശം 41 ചതുരശ്ര മൈലിലധികം വ്യാപിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തട്ടില്ല. ഒരു വീടും രണ്ട് കെട്ടിടവും തീപിടിത്തത്തിൽ നശിച്ചു.
ലോസ് ഏഞ്ചൽസിലെ റിവർസൈഡ് കൗണ്ടിയിൽ കാട്ടുതീ പടരുന്നു - 'ആപ്പിൾ ഫയർ'
പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തെ പ്രവർത്തനരഹിതമായ വാഹനങ്ങൾ തീ പടർന്ന് പിടിക്കാൻ കാരണമായി
![ലോസ് ഏഞ്ചൽസിലെ റിവർസൈഡ് കൗണ്ടിയിൽ കാട്ടുതീ പടരുന്നു Vehicle malfunction Southern California wildfire Wildfire in California കാലിഫോർണിയ ലോസ് ഏഞ്ചൽസ് റിവർസൈഡ് കണ്ടി 'ആപ്പിൾ ഫയർ' കാട്ടുതീ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8284820-553-8284820-1596504421665.jpg)
വടക്കൻ കാലിഫോർണിയയിൽ ഞായറാഴ്ച ഉച്ചതിരിഞ്ഞുണ്ടായ കാട്ടുതീ വേഗത്തിൽ പടർന്ന് പിടിച്ചു. കൊളുസ കൗണ്ടിയിലെ ഈസ്റ്റ് പാർക്ക് റിസർവോയറിനടുത്തുള്ള വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. കാലിഫോർണിയയിലെ മധ്യ തീരത്ത് സാന്താ മാർഗരിറ്റ കമ്മ്യൂണിറ്റിക്ക് കിഴക്ക് രണ്ട് ചതുരശ്ര മൈൽ ചുറ്റളവിൽ ഏകദേശം 60 ശരമാനത്തോളം തീപിടിത്തമുണ്ടായി. റിവർസൈഡ് കൗണ്ടിയിലെ കൊടുമുടിയായ മൗണ്ട് സാൻ ഗോർഗോണിയോയിലേക്ക് 'ആപ്പിൾ ഫയർ' വ്യാപിക്കുകയാണെന്ന് അധികൃർ അറിയിച്ചു. അതിനാൽ ജോലിക്കാരെ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്ന് യുഎസ് ഫോറസ്റ്റ് സർവീസിന്‍റെ വക്താവ് ലിസ കോക്സ് പറഞ്ഞു. പർവ്വതം, മലയിടുക്ക്, താഴ്‌വാര പ്രദേശങ്ങളിലെ 2500 ഓളം വീടുകളിലുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള ഉത്തരവ് നൽകി. സാൻ ബെർണാർഡിനോ ദേശീയ വനത്തിലെ സാൻ ഗോർഗോണിയോ വൈൽഡെർനെസ് പ്രദേശത്ത് കാൽനടയാത്ര അനുവദിക്കില്ല. എന്നാൽ കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ ആളുകളെ മാറ്റിപാർപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ വ്യക്തമാക്കി.