വാഷിങ്ടൺ: അമേരിക്ക-ഇറാൻ സംഘർഷം വഷളായതിന് പിന്നാലെ സൈബർ രംഗത്ത് ജാഗ്രത പാലിക്കാൻ യുഎസ് ഹോം ലാന്‍റ് സെക്യൂരിറ്റിയുടെ സൈബർ സുരക്ഷാ വിഭാഗത്തിന്‍റെ നിർദേശം. ഇറാൻ അപകടകാരികളായ സൈബർ പ്രോഗ്രാമുകൾ സൃഷ്ടിച്ച് യുഎസിനെതിരെ സൈബർ ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ട്. സൈബർ മേഖലയിൽ ഇറാന്‍റെ നേട്ടങ്ങൾ ഏത് സമയത്തും അവർ പ്രയോഗിക്കാമെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇറാന്‍റെ സൈബർ ആക്രമണങ്ങളിൽ മുന്നറിയിപ്പുമായി യുഎസ് സൈബർ സുരക്ഷാ വിഭാഗം - യുഎസ് ഹോം ലാന്‍റ് സെക്യൂരിറ്റി
ഇറാൻ അപകടകാരികളായ സൈബർ പ്രോഗ്രാമുകൾ സൃഷ്ടിച്ച് യുഎസിനെതിരെ ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎസ് ഹോം ലാന്‍റ് സെക്യൂരിറ്റിയുടെ സൈബർ സുരക്ഷാ വിഭാഗം.
സൈബർ
അതേസമയം ഏത് തരത്തിലുള്ള ആക്രമണത്തേയും നേരിടാൻ സുരക്ഷ വിഭാഗം തയ്യാറെടുക്കുകയാണെന്നും എല്ലാ പ്രമുഖ സ്ഥാപനങ്ങളും സൈറ്റുകളും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. 2010ൽ ഇറാൻ നെയ്തൻസ് ആണവ നിലയത്തിൽ അമേരിക്ക സൈബർ ആക്രണം നടത്തിയതോടയാണ് ഇറാൻ സൈബർ സുരക്ഷയിൽ മുന്നേറ്റം നടത്തിയത്.
അതേസമയം പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയതോടെ ലോക രാജ്യങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.