കേരളം

kerala

ETV Bharat / international

ഇറാഖിനെതിരായ നീക്കത്തിൽ ഇറാന് മുന്നറിയിപ്പുമായി അമേരിക്ക - യുഎസ് എംബസി

ഇറാൻ അയൽരാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും മൂന്നാം കക്ഷികൾക്ക് നൽകി വരുന്ന സഹായങ്ങൾ നിർത്തണമെന്നും ബാഗ്ദാദിലെ യുഎസ് എംബസി ആവശ്യപ്പെട്ടു

US warns Iran  US Embassy in Baghdad  US on Iraq protests  US Embassy in Baghdad  ഇറാഖിനെതിരായ നീക്കത്തിൽ ഇറാന് മുന്നറിയിപ്പുമായി യുഎസ് എംബസി  യുഎസ് എംബസി  ഇറാഖിലെ യുഎസ് എംബസി
ഇറാഖിനെതിരായ നീക്കത്തിൽ ഇറാന് മുന്നറിയിപ്പുമായി യുഎസ് എംബസി

By

Published : Dec 15, 2019, 10:17 AM IST

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇറാന് പങ്കെന്ന് ബാഗ്ദാദിലെ അമേരിക്കന്‍ എംബസി. അമേരിക്കക്കെതിരെ ഇറാന്‍ നടത്തുന്ന നിഴല്‍ യുദ്ധങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും എംബസി മുന്നറിയിപ്പ് നൽകി.

എംബസി ഫേസ്ബുക്ക് പേജിലൂടെ ഇറക്കിയ പ്രസ്താവനയിലാണ് പരാമർശം. ഇറാനി നേതാക്കൾ അമേരിക്കയുടെ താതപര്യങ്ങൾക്കോ സഖ്യകക്ഷികൾക്കോ ​​എതിരെ നടത്തുന്ന ആക്രമണങ്ങളിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും എംബസി മുന്നറിയിപ്പ് നൽകി. ഇറാൻ അയൽരാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും ഇറാഖിനെതിരെ നിൽക്കുന്നവർക്ക് നൽകി വരുന്ന സഹായങ്ങൾ നിർത്തണമെന്നും അമേരിക്ക വ്യക്തമാക്കി.

ഇറാഖിലെ സലാഹുദ്ദീൻ അൻബർ മേഖലകളിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ റോക്കറ്റ് ആക്രമണങ്ങൾ ഉൾപ്പെടെ നടന്നിരുന്നു. എന്നാൽ യുഎസ് സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനായി അയ്യായിരത്തിലധികം യുഎസ് സൈനികരെയാണ് ഇറാഖിൽ വിന്യസിച്ചിട്ടുള്ളത്. ഇറാഖ് സേനയ്ക്ക് പരിശീലനവും നൽകുന്നുണ്ട്. ഇറാഖിലെയും സിറിയയിലെയും ഐ.എസിനെതിരെ വ്യോമാക്രമണം നടത്തുന്ന യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിന്‍റെ ഭാഗമായാണ് നടപടി

ABOUT THE AUTHOR

...view details