വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ലോകത്തിന് തന്നെ പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്‍റ് ജോ ബൈഡന്‍റെയും കമല ഹാരിസിന്‍റെയും നേതൃത്വത്തിൽ ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വൈറ്റ് ഹൗസിലെ ഉദയകക്ഷി യോഗത്തിന് ശേഷം സംയുക്ത വാർത്ത സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രതികരണം.
കമല ഹാരിസ് ലോകത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി - PM Modi news
വൈറ്റ് ഹൗസിലെ ഉദയകക്ഷി യോഗത്തിന് ശേഷം സംയുക്ത വാർത്ത സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രതികരണം.
കമല ഹാരീസ് ലോകത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
യുഎസ് വൈസ് പ്രഡിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജയായ കമല ഹാരിസിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. കൊവിഡ് രണ്ടാം തരംഗ സമയത്ത് ഇരുവരുടെയും ഫോൺ സംഭാഷണം പ്രധാനമന്ത്രി ഓർത്തെടുത്തു. ഊഷ്‌മളമായാണ് വൈസ് പ്രസിഡന്‍റ് തന്നോട് സംസാരിച്ചതെന്നും ആ വാക്കുകൾ എന്നും ഓർമയിൽ വക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
READ MORE:ഇന്ത്യ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന്‍റെ ഇര: കമല ഹാരിസ്