വാഷിങ്‌ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെ പ്രസ് സെക്രട്ടറി കാത്തി മില്ലർക്ക് കൊവിഡ് 19 ബാധിച്ചതായി വൈറ്റ്ഹൗസ് സ്ഥിരീകരണം. വൈറ്റ് ഹൗസില്‍ ഒരാഴ്‌ചക്കിടെ രണ്ടാമത്തെ ആൾക്കാണ് വൈറസ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രംപിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥാനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
അമേരിക്കന്‍ വൈസ് പ്രസിഡന്‍റിന്‍റെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് - വൈറ്റ്ഹൗസ് വാർത്ത
അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെ പ്രസ് സെക്രട്ടറി കാത്തി മില്ലർക്ക് കൊവിഡ് 19 ബാധിച്ചതായി വൈറ്റ്ഹൗസ് സ്ഥിരീകരണം. വൈറ്റ് ഹൗസില്‍ ഒരാഴ്‌ചക്കിടെ രണ്ടാമത്തെ ആൾക്കാണ് വൈറസ് സ്ഥിരീകരിക്കുന്നത്.
![അമേരിക്കന്‍ വൈസ് പ്രസിഡന്‍റിന്‍റെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് covid 19 news whitehouse news katie miller news കാത്തി മില്ലർ വാർത്ത വൈറ്റ്ഹൗസ് വാർത്ത കൊവിഡ് 19 വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7123057-470-7123057-1588998175160.jpg)
പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആണ് മില്ലർക്ക് കൊവിഡ് ബാധിച്ചതായി വ്യക്തമാക്കിയത്. അതേസമയം വൈറ്റ്ഹൗസില്‍ വൈറസ് പടരുമെന്ന ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ വൈറ്റ്ഹൗസിലെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാന്‍ അധികൃതർ നടപടി സ്വീകരിച്ചുവെന്നാണ് സൂചന.
മില്ലർക്ക് മുമ്പ് നടത്തിയ പരിശോധനകള്‍ നെഗറ്റീവായിരുന്നു. പക്ഷെ ഇന്നലെ ഫലം വന്നപ്പോൾ പോസിറ്റീവ് റിസൾട്ടാണ് ലഭിച്ചത്. ട്രംപിന്‍റെ ഉപദേശകന്‍ സ്റ്റീഫന്‍ മില്ലറാണ് കാത്തിയുടെ ഭർത്താവ്. ഇത് വൈറ്റ്ഹൗസ് വൃത്തങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. സ്‌റ്റീഫന്‍ ട്രംപുമായൊ വൈറ്റ്ഹൗസിലെ മറ്റുള്ളവരുമായോ ബന്ധപ്പെട്ടിരുന്നുവോ എന്ന കാര്യം വ്യക്തമല്ല.