ട്രംപ് കൊവിഡ് 19 പരിശോധന നടത്തിയോ? അറിയില്ലെന്ന് മൈക്ക് പെൻസ് - coronavirus
വൈറ്റ് ഹൗസ് ഫിസിഷ്യനുമായി ബന്ധപ്പെട്ട വിവരം ഉടൻ അറിയിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ്
വാഷിങ്‌ടൺ: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കൊവിഡ് 19 പരിശോധന നടത്തിയിട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്. പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്‌ചക്ക് മുമ്പ് നിയമനിർമാതാക്കൾക്ക് പലർക്കും വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൈക്ക് പെൻസിന്‍റെ പ്രതികരണം. എന്നാൽ ട്രംപ് പരിശോധന നടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന വിവരത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഫിസിഷ്യനുമായി ബന്ധപ്പെട്ട ഉടൻ വിവരം അറിയിക്കുമെന്നും മൈക്ക് പെൻസ് വ്യക്തമാക്കി. അതേസമയം താനും പരിശോധന നടത്തിയിട്ടില്ലെന്ന് പെൻസ് മാധ്യമങ്ങളെ അറിയിച്ചു.