വാഷിങ്‌ടൺ: അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ഡിസംബർ 18ന് കൊവിഡ് വാക്‌സിൻ സ്വീകരിക്കും. വാക്‌സിനെക്കുറിച്ച് പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തുകയാണ് ലക്ഷ്യമെന്നും വാക്‌സിൻ സ്വീകരിക്കുന്നതിന് പൂർണ സമ്മതമാണെന്നും അദ്ദേഹം അറിയിച്ചു. മൈക്ക് പെൻസ്, ഭാര്യ കാരെൻ പെൻസ്, സർജൻ ജനറൽ ജെറോം ആഡംസ് എന്നിവർക്ക് വൈറ്റ് ഹൗസിൽ വച്ച് വാക്‌സിൻ നൽകും.
കൊവിഡ് വാക്‌സിൻ സ്വീകരിക്കാനൊരുങ്ങി അമേരിക്കൻ വൈസ് പ്രസിഡന്‍റ് - അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്
വാക്‌സിനെക്കുറിച്ച് പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് പറഞ്ഞു
കൊവിഡ് വാക്‌സിൻ സ്വീകരിക്കാനൊരുങ്ങി അമേരിക്കൻ വൈസ് പ്രസിഡന്‍റ്
ആക്‌ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ് മില്ലർ വാക്‌സിൻ സ്വീകരിച്ചതിന് ശേഷമാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. കൊവിഡ് വാക്‌സിൻ വിതരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.