വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെയും ഭാര്യ കാരെൻ പെൻസിന്‍റെയും കൊവിഡ് പരിശോധനഫലം നെഗറ്റീവ്. മൈക്കിന്‍റെ പ്രസ് സെക്രട്ടറി കാറ്റി മില്ലർ ട്വിറ്ററിലൂടെയായിരുന്നു പരിശോധനാ ഫലം അറിയിച്ചത്. ഓഫീസ് സ്റ്റാഫിന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യുഎസ് വൈസ് പ്രസിഡന്‍റിന്‍റെയും ഭാര്യയെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. എന്നാൽ ഓഫീസ് സ്റ്റാഫുമായി താൻ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനും ഭാര്യക്കും കൊവിഡില്ല
വെെറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും ഭാര്യ കാരെൻ പെൻസും കൊവിഡ് പരിശോധനക്ക് വിധേയമായത്.
യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനും ഭാര്യക്കും കൊവിഡില്ല
അതേ സമയം കൊവിഡ് മൂലമുള്ള മരണസംഖ്യ അമേരിക്കയില്‍ 300 കടന്നു. ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം അമേരിക്കയിൽ 15,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.