വാഷിങ്‌ടൺ:ഹോളി ആശംസകളറിയിച്ച് അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്. എല്ലാവർക്കും ഹോളി ആശംസകൾ, സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പമുള്ള നിറങ്ങളുടെ ആഘോഷമാണ് ഹോളി. സന്തോഷം നിറഞ്ഞ ദിനത്തിൽ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒത്തുചേരണമെന്ന് കമല ട്വിറ്ററിൽ കുറിച്ചു.
ഹോളി ആശംസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് - Kamala Harris
സന്തോഷം നിറഞ്ഞ ദിനത്തിൽ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒത്തുചേരണമെന്ന് കമല ട്വിറ്ററിൽ കുറിച്ചു

ഹോളി ആശംസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്
ജാതിഭേദമന്യേയുള്ള ഒരു ആഘോഷമാണ് ഹോളി. മധുരപലഹാരങ്ങൾ, നിറ പൊടികൾ, വെള്ളം, ബലൂണുകൾ എന്നിവ ഉപയോഗിച്ച് 'ഹോളി ഹായ്' എന്ന് ആർത്തുവിളിച്ചാണ് ജനങ്ങൾ ഈ ദിനം ആഘോഷിക്കുന്നത്. തിന്മയ്ക്ക് മേല്‍ നന്മ വിജയം നേടിയതിന്‍റെ ആഘോഷമാണ് ഹോളി.