ന്യൂയോർക്ക്: ഹോങ്കോങ്ങിൽ പുതിയ സുരക്ഷാ നിയമം ഏർപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തെക്കുറിച്ച് ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ (യുഎൻഎസ്‌സി) അമേരിക്കയും യുകെയും ആശങ്ക ഉയർത്തി. 15 അംഗ കൗൺസിൽ അനൗപചാരികമായി നടത്തിയ വെർച്വൽ മീറ്റിംഗിൽ വിഷയം ചര്‍ച്ച ചെയ്‌തു. ഔദ്യോഗിക ഓപ്പൺ കൗൺസിൽ യോഗത്തിനുള്ള യുഎസ് ആഹ്വാനത്തെ ചൈന എതിർത്തതിന് പിന്നാലെയാണിത്.
ഹോങ്കോങ് സുരക്ഷാ നിയമത്തില്‍ ആശങ്കയുയര്‍ത്തി യുഎസും യുകെയും
പുതിയ സുരക്ഷാ നിയമം ചൈനീസ് പാര്‍ലമെന്‍റ് അംഗീകരിച്ചതോടെ ഹോങ്കാങ്ങില്‍ ചൈനയുടെ നിയന്ത്രണം ശക്തമാവും
ദശലക്ഷക്കണക്കിന് ഹോങ്കോങ് പൗരന്മാരുടെ മനുഷ്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും സുരക്ഷാ നിയമം ആഘാതമാവും. ഇതിലൂടെ അന്താരാഷ്ട്ര നിയമം ലംഘിക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അനുവദിക്കാൻ പോവുകയാണോയെന്നും യുഎന്നിലെ യുഎസ് അംബാസഡർ കെല്ലി ക്രാഫ്റ്റ് ചോദിച്ചു. ഹോങ്കോങ്ങിൽ നിലവിലുള്ള ഭിന്നത വർദ്ധിപ്പിക്കാൻ പുതിയ സുരക്ഷാ നിയമം ഇടയാക്കുമെന്ന് ആശങ്കപ്പെടുന്നതായി കൗൺസിൽ ചർച്ചയ്ക്ക് ശേഷം യുകെയുടെ ആക്ടിങ് യുഎൻ അംബാസഡർ ജോനാഥൻ അല്ലൻ പറഞ്ഞു. വിവാദ സുരക്ഷാ നിയമത്തിന് ചൈനീസ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയതോടെ ഹോങ്കാങ്ങില്‍ ചൈനയുടെ നിയന്ത്രണം ശക്തമാവും.