സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്ക - President Trump
യുഎഇയും സൗദി അറേബ്യയും സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് തീരുമാനമെന്നും എത്രപേരടങ്ങുന്ന സംഘമാണ് പോകുക എന്ന് തീരുമാനിച്ചിട്ടില്ലെന്നും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍
US to send troops to Saudi Arabia after attacks on oil sites
വാഷിങ്ടണ്‍: എണ്ണകമ്പനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ്. സൗദി അറേബ്യയും യുഎഇയും സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് തീരുമാനമെന്നും എത്രപേരടങ്ങുന്ന സംഘമാണ് പോകുക എന്ന് തീരുമാനിച്ചിട്ടില്ല എന്നും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുള്ള സൈനിക ഉപകരണങ്ങല്‍ നല്‍കുമെന്നും മാർക്ക് എസ്പർ പറഞ്ഞു.
Last Updated : Sep 21, 2019, 12:51 PM IST