കേരളം

kerala

ETV Bharat / international

കിഴക്കൻ യുക്രൈനില്‍ ഉപരോധമേര്‍പ്പെടുത്തി യു.എസ്

യുക്രൈനിന്‍റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്‍റെ നീക്കം

US to impose sanctions on Russia amid Ukraine crisis  US to impose sanctions on Russia  Ukraine crisis  US vs Russia  Ukraine conflict  റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ്  യുക്രൈനിലെ വിമതമേഖലകളെ അംഗീകരിച്ച്‌ പുടിയുക്രൈനിലെ വിമതമേഖലകളെ അംഗീകരിച്ച പുടിൻ  മോസ്‌കോയിൽ ഉപരോധം ഏർപ്പെടുത്താൻ ഉത്തരവിട്ട് യുഎസ്  യുക്രൈനിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ
യുക്രൈനിലെ വിമതമേഖലകളെ അംഗീകരിച്ച പുടിന്‍റെ നീക്കം; റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ്

By

Published : Feb 22, 2022, 7:05 AM IST

വാഷിങ്ടണ്‍: റഷ്യക്ക് കനത്ത തിരിച്ചടി നല്‍കി വൈറ്റ് ഹൗസ്. യുക്രൈനിന്‍റെ വിമത പ്രദേശങ്ങളില്‍ യു.എസ് ഉപരോധമേര്‍പ്പെടുത്തി. യുക്രൈനെ പ്രതിസന്ധിയിലാക്കി അവരുടെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച് പിന്നാലെയാണ് വൈറ്റ് ഹൗസിന്‍റെ നീക്കം. റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്‌മിർ പുടിന്‍റെ നീക്കം റഷ്യയുടെ അന്താരാഷ്ട്ര പ്രതിബദ്ധതകളുടെ നഗ്നമായ ലംഘനമാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആരോപിച്ചു.

ALSO READ:ഇറാൻ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിനെ എതിര്‍ത്ത് ഇസ്രയേല്‍

പുടിൻ അംഗീകരിച്ച യുക്രൈനിലെ ഡൊനെറ്റ്സ്‌ക്, ലുഗാൻസ്‌ക് എന്നീ രണ്ട് വിമത മേഖലകളിൽ പുതിയ നിക്ഷേപം, വ്യാപാരം, ധനസഹായം എന്നിവയ്‌ക്കും യുഎസ് ഉപരോധം ഏർപ്പെടുത്തും. ഈ പ്രദേശങ്ങളിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയന്‍റെ ഉന്നത ഉദ്യോഗസ്ഥരും അറിയിച്ചു.

2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റമുട്ടിക്കൊണ്ടിരിക്കുന്ന ഡൊണെറ്റ്‌സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്. യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് ഈ നടപടി.

ABOUT THE AUTHOR

...view details