വാഷിംഗ്ടൺ:ഇന്ത്യയ്ക്ക് വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ പക്കൽ ധാരാളം വെന്‍റിലേറ്ററുകൾ ഉണ്ടെന്നും അവയിൽ ചിലത് ഇന്ത്യയ്ക്ക് നൽകുകയാണെന്നും ട്രംപ് പറഞ്ഞു. കുറച്ചുകാലമായി ഇന്ത്യ അമേരിക്കയുടെ മികച്ച പങ്കാളിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ അമേരിക്കയും ഇന്ത്യയും സഹകരിക്കുന്നുണ്ട്. ഈ വർഷാവസാനത്തോടെ ഒരു കൊവിഡ് -19 വാക്സിൻ ലഭ്യമാകുമെന്നും ട്രംപ് പറഞ്ഞു. വാക്സിൻ വികസന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഗ്ലാക്സോ സ്മിത്ത്ക്ലൈനിൽ മുൻ മേധാവിയെ നിയമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യയ്ക്ക് വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് ട്രംപ്
കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ അമേരിക്കയും ഇന്ത്യയും സഹകരിക്കുന്നുണ്ട്. ഈ വർഷാവസാനത്തോടെ കൊവിഡ് -19 വാക്സിൻ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ
ട്രംപിന്‍റെ അഭ്യർത്ഥനപ്രകാരം, യുഎസിലെ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി 50 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു.