വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്‌ദാദി കൊല്ലപ്പെട്ടുവെന്നാണ് സൂചന. സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ ബാഗ്‌ദാദി ശരീരത്തില്‍ സ്ഫോടക വസ്തു കെട്ടിവച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാവിലെ പ്രധാന പ്രസ്താവന നടത്തുമെന്ന് നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുവെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.
'വലിയ സംഭവം നടന്നുവെന്ന് ട്രംപ്' ; അബൂബക്കർ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട് - international latest news
സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്‌ദാദി കൊല്ലപ്പെട്ടുവെന്നാണ് സൂചന.
അബൂബക്കർ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഒരു വലിയ സംഭവം നടന്നുവെന്ന് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. കഴിഞ്ഞ അഞ്ച് വർഷമായി ബാഗ്‌ദാദി ഒളിവില്‍ കഴിയുകയാണ്. 2010 ലാണ് ബാഗ്‌ദാദി ഐഎസിന്‍റെ നേതാവാകുന്നത്. ബാഗ്‌ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ പ്രതിഫലം നല്‍കുമെന്ന് അമേരിക്ക 2011 ല്‍ പ്രഖ്യാപിച്ചിരുന്നു.
Last Updated : Oct 27, 2019, 3:41 PM IST