ന്യൂയോര്‍ക്ക്: കുപ്രസിദ്ധ കുറ്റവാളികളായ രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ യു.എസ് കസ്റ്റഡിയിലെടുത്തു. എല്‍-ഷഫീ എല്‍ഷൈയ്‌ഖ്, അലക്‌സാണ്ട അമോണ്‍ കോട്ടെ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അമേരിക്കന്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു.
രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ യു.എസ് കസ്റ്റഡിയില്‍ - US takes custody of two high-profile ISIL fighters
ഇരുവരെയും സിറിയയില്‍ നിന്നും മറ്റൊരു സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി യു.എസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
![രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ യു.എസ് കസ്റ്റഡിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4705997-thumbnail-3x2-us.jpg)
രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ യു.എസ് കസ്റ്റഡിയില്‍
യുദ്ധനിയമമനുസരിച്ച് ഇരുവരും മിലിട്ടറി കസ്റ്റഡിയിലാണ്. ഇവരെ സിറിയയില്‍ നിന്നും മാറ്റി, മറ്റൊരു സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി യു.എസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുപ്രസിദ്ധരായ ഐ.എസ് ഭീകരര്‍ സിറിയയില്‍ നിന്നും പിടിയിലായിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2014ലും 2015ലുമായി ഇരുപതിലധികം വിദേശീയരെയാണ് ഐ.എസ് ഭീകരര്‍ ബന്ദിയാക്കിയത്. ഇതില്‍ മാധ്യമപ്രവര്‍ത്തകരെയടക്കം ഏഴ് പേരെയാണ് ഭീകരര്‍ ശിരച്ഛേദം ചെയ്‌തത്.