കേരളം

kerala

ETV Bharat / international

യുഎസിലെ കൊവിഡ് മരണം 3,50,000 കടന്നു - US Covid cases

യുഎസിൽ നിലവിൽ 2,04,29,852 കൊവിഡ് ബാധിതരാണ് ഉള്ളത്

യുഎസിലെ കൊവിഡ് മരണം  കൊവിഡ് മരണം  യുഎസ് കൊവിഡ് കേസുകൾ  350,000 കടന്നു  13,071,925 ഡോസസ് ഫൈസർ  മെഡേണ വാക്‌സിനുകൾ  us covid updates  US  US Covid cases  covid cases
യുഎസിലെ കൊവിഡ് മരണം 350,000 കടന്നു

By

Published : Jan 3, 2021, 4:21 PM IST

വാഷിങ്ടൺ: അമേരിക്കയിലെ ആകെ കൊവിഡ് മരണം 3,50,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,398 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 3,50,186 ആയി. യുഎസിൽ വെള്ളിയാഴ്‌ച ആകെ കൊവിഡ് കേസുകൾ 20 മില്യൺ കടന്നിരുന്നു. ആഗോള കൊവിഡ് കേസുകളിൽ 23 ശതമാനം കേസുകളും യുഎസിലാണ് റിപ്പോർട്ട് ചെയ്‌തത്.

രാജ്യത്ത് നാല് മില്യൺ കൊവിഡ് വാക്‌സിനുകൾ തയ്യാറാണെന്ന് യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ അറിയിച്ചു. 1,30,71,925 ഡോസസ് ഫൈസർ, മെഡേണ വാക്‌സിനുകൾ വിതരണം ചെയ്‌തെന്നും സിഡിസി വ്യക്തമാക്കി. യുഎസിൽ നവംബർ ഒമ്പതിന് പത്ത് മില്യൺ കൊവിഡ് കേസുകൾ പിന്നിട്ടതിന് ശേഷം രണ്ട് മാസം കൊണ്ട് കേസുകൾ ഇരട്ടിയാകുകയായിരുന്നു.

പുതുവത്സരത്തെ തുടർന്ന് കൊവിഡ് സാഹചര്യം മോശമാകാൻ ഇടയുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ യുഎസിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,04,29,852 ആണെന്ന് ജോൺസ്‌ ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details