കേരളം

kerala

ETV Bharat / international

ട്രംപിന്‍റെ കുടിയേറ്റ നിയന്ത്രണ നിയമം: സുപ്രീംകോടതിയുടെ അംഗീകാരം - മെക്ശിക്കോ

അമേരിക്കയിലേക്ക് വരുന്ന അഭയാര്‍ഥികള്‍ ഇനിമുതല്‍ ആദ്യമെത്തുന്ന രാജ്യത്ത് അഭയത്തിന് അപേക്ഷ നല്‍കണം

ട്രംപിന്‍റെ കുടിയേറ്റ

By

Published : Sep 13, 2019, 2:23 AM IST

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കുടിയേറ്റ നിയന്ത്രണ നിയമം യുഎസ് സുപ്രീംകോടതി അംഗീകരിച്ചു. ഇതോടെ അമേരിക്കയിലേക്ക് വരുന്ന അഭയാര്‍ഥികള്‍ ഇനിമുതല്‍ ആദ്യമെത്തുന്ന രാജ്യത്ത് അഭയത്തിന് അപേക്ഷ നല്‍കണം. നിയമം നടപ്പാക്കുന്നതോടെ കുടിയേറ്റക്കാരുടെ എണ്ണം കുറയുമെന്നാണ് ട്രംപ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.

പുതിയ നിയമം നിലവില്‍ വരുന്നത് മധ്യ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളെയാണ് പ്രതികൂലമായി ബാധിക്കുക. മെക്ശിക്കോ വഴിയെത്തുന്ന അഭയാര്‍ഥികള്‍ക്ക് ആദ്യം മെക്സിക്കോയില്‍ അപേക്ഷ നല്‍കേണ്ടി വരും. ഇത് അംഗീകരിക്കാനാകില്ലെന്ന് മെക്സിക്കോ വ്യക്തമാക്കി. ജൂലൈയില്‍ നടപ്പാക്കാനിരുന്ന നിയമം കീഴ്‌ക്കോടതി തടഞ്ഞതോടെയാണ് സുപ്രീംകോടതി ഇടപെട്ടത്.

ABOUT THE AUTHOR

...view details