വാഷിങ്‌ടൺ: ഇന്ത്യയിലേയ്ക്ക് അസ്‌ട്രാസെനെക്ക വാക്‌സിൻ കയറ്റുമതിക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതായിട്ടുണ്ടെന്നും അതിനാൽ വാക്‌സിൻ കയറ്റുമതിക്ക് ആഴ്‌ചകളോളം കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ്.
ഇന്ത്യയിലേയ്ക്കുള്ള കൊവിഡ് വാക്‌സിൻ; ആഴ്‌ചകൾ എടുക്കുമെന്ന് വൈറ്റ് ഹൗസ് - ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മനിസ്‌ട്രേഷൻ
50 ദശലക്ഷം ഡോസുകൾ നിർമാണത്തിന്‍റെ വിവിധ ഘട്ടത്തിലാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇന്ത്യയിലേക്കുള്ള കൊവിഡ് വാക്‌സിന്‍റെ കയറ്റുമതി; ആഴ്‌ചകൾ എടുക്കുമെന്ന് വൈറ്റ് ഹൗസ്
ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മനിസ്‌ട്രേഷൻ (എഫ്‌ഡിഎ) അംഗീകാരം നൽകിയാൽ അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ വാക്‌സിൻ കയറ്റുമതി ചെയ്യുമെന്നും ഹൈഡൻ അഡ്‌മിനിസ്‌ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏകദേശം 60 ദശലക്ഷം ഡോസ് കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും 50 ദശലക്ഷം ഡോസുകൾ നിർമാണത്തിന്‍റെ വിവിധ ഘട്ടത്തിലാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മനിസ്‌ട്രേഷൻ ഇതുവരെ അസ്‌ട്രാസെനെക്കക്ക് അംഗീകാരം നൽകിയിട്ടില്ല.