ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥന് യു.എസ് ഉപരോധം - യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്
യുഎസ് ഖുസെസ്ഥാൻ പ്രവിശ്യയിലെ കമാൻഡറായ ബ്രിഗേഡിയർ ജനറൽ ഹസ്സൻ ഷഹ്‌വർപൂറിനെയാണ് യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയത്.
![ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥന് യു.എസ് ഉപരോധം US government Islamic Revolution Guards Corps Hassan Shahvarpour Tensions between Washington and Tehran യു.എസ് ഉപരോധം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്‍റെ (ഐആർജിസി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5761133-828-5761133-1579405808081.jpg)
വാഷിംഗ്ടൺ:ഇറാനിലെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്‍റെ (ഐആർജിസി) മുതിർന്ന ഉദ്യോഗസ്ഥന് ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. യുഎസ് ഖുസെസ്ഥാൻ പ്രവിശ്യയിലെ കമാൻഡറായ ബ്രിഗേഡിയർ ജനറൽ ഹസ്സൻ ഷഹ്‌വർപൂറിനെയാണ് യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയത്. കസാക്കിസ്ഥാന്‍ പ്രവശ്യയിലെ കമാന്‍ഡറാണ് ഇദ്ദേഹം. ഇറാനില്‍ 2019ല്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കൊലപ്പെടുത്തിയെന്ന് കാണിച്ചാണ് ഉപരോധം. ഇതോടെ ഹസ്സൻ ഷഹ്‌വർപൂറിനും കുടുംബത്തിനും യു.എസില്‍ കടക്കാന്‍ അനുവാദമില്ല. ഇതോടെ വാഷിംഗ്ടണ്ണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷ സാധ്യത കൂട്ടിയിട്ടുണ്ട്.