വാഷിങ്ടണ്‍:ഇന്ത്യയില്‍ കൊവിഡ് അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഫോണിലൂടെ സംസാരിച്ചു. കൊവിഷീല്‍ഡിന്‍റെ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത അവസ്‌തുക്കള്‍ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് അമേരിക്ക ഉറപ്പ് നല്‍കി. കൂടാതെ വെന്‍റിലേറ്റര്‍, പിപിഇ കിറ്റുകള്‍, പരിശോധന കിറ്റുകള്‍, മറ്റ് സാങ്കേതിക സാഹയങ്ങളും ഇന്ത്യയില്‍ എത്തിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി. നേരത്തെ കൊവിഡ് പ്രതിരോധത്തില്‍ അമേരിക്ക ഇന്ത്യയ്‌ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു.
read more;ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക : ഉറപ്പായും സഹായിക്കുമെന്ന് ജോ ബൈഡന്‍