ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധവും നികുതി പരിഷ്‌കാരങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം.അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. മോണ്‍ടാനയിലെയും നോര്‍ത്ത് ഡെക്കോട്ടിലെയും സെനറ്റര്‍മാരായ കെവില്‍ കാര്‍മര്‍, സ്റ്റീവ് ഡൈനസ് എന്നിവരാണ് ട്രംപിന് കത്തെഴുതിയത്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര രംഗത്തെ താരിഫുകള്‍ ഉയര്‍ത്തിയിരുന്നു. ജി.എസ്.പി പദവി എടുത്തു കളഞ്ഞത് തങ്ങളുടെ നിയോജക മണ്ഡലത്തിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും പ്രതിനിധികള്‍ കത്തില്‍ പറയുന്നു.
ഇറക്കുമതി തീരുവ; ട്രംപും മോദിയും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യം
മോണ്‍ടാനയിലെയും നോര്‍ത്ത് ഡെക്കോട്ടിലെയും സെനറ്റര്‍മാരായ കെവില്‍ കാര്‍മര്‍, സ്റ്റീവ് ഡൈനസ് എന്നിവരാണ് ട്രംപിന് കത്തെഴുതിയത്
ഇന്ത്യ ചുമത്തിയ താരിഫുകള്‍ അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിളകള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കാര്യമായ നഷ്ടമുണ്ടാകുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. ഇന്ത്യ ലോകത്തിലെ എറ്റവും വലിയ ഉത്പാദന വിപണന കേന്ദ്രമാണ്. രാജ്യത്തെ മൊത്ത ഉത്പാദനത്തിന്‍റെ 27 ശതമാനം വിപണനം ചെയ്യുന്നത് ഇന്ത്യയിലാണ്. 240 ടണ്ണാണ് ഇന്ത്യയുടെ സംഭാവന. മൊണ്ടാനയും നോർത്ത് ഡക്കോട്ടയുമാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ പയർവർഗ്ഗങ്ങൾ ഉത്പാദിപ്പിക്കുന്നുത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തണമെന്ന് ഇരു സെനറ്റർമാരും പ്രസിഡന്‍റ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഒരിക്കലും അമേരിക്കയോട് മാന്യമായി ഇടപെട്ടിട്ടില്ലെന്ന ആരോപണവുമായി ട്രംപ് മുന്‍പ് രംഗത്ത് എത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.