കേരളം

kerala

ETV Bharat / international

ഊർജ ഉത്പാദനത്തിൽ ഇന്ത്യ-യുഎസ് സഹകരണം; യുഎസ് നിയമ നിർമാണത്തിനൊരുങ്ങുന്നു

കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിക്കുന്ന ഇന്ത്യ-യുഎസ് ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് യുഎസ് നിർമാണത്തിന് ഒരുങ്ങുന്നത്.

By

Published : Sep 14, 2021, 9:50 AM IST

ക്ലീൻ എനർജിയിൽ ഇന്ത്യ- യുഎസ് സഹകരണം  ഇന്ത്യ- യുഎസ് സഹകരണം  ക്ലീൻ എനർജി  കാലാവസ്ഥ മാറ്റം  യുഎസ് നിയമനിർമാണത്തിനൊരുങ്ങുന്നു  clean energy  clean energy news  India-US cooperation in clean energy  India-US cooperation in clean energy news  US senator introduces legislation to strengthen India-US cooperation
ഊർജ ഉൽപാദനത്തിൽ ഇന്ത്യ-യുഎസ് സഹകരണം; യുഎസ് നിയമ നിർമാണത്തിനൊരുങ്ങുന്നു

വാഷിങ്ടൺ: ഊർജ ഉത്പാദനത്തിലും (പുനരുത്പാദിപ്പിക്കാവുന്ന ഊർജം) കാലാവസ്ഥ വ്യതിയാനത്തിലും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി യുഎസ്. ഇരു രാജ്യങ്ങളും തമ്മിൽ കൈകോർത്ത സാഹചര്യങ്ങളിൽ മികച്ച ഫലം കണ്ട സാഹചര്യത്തിലാണ് തീരുമാനം. ക്ലീൻ എനർജി ആന്‍റ് ക്ലൈമറ്റ് കോപറേഷൻ വിത്ത് ഇൻഡ്യ ആക്‌ട് 2021, സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ റോബർട്ട് മെനെൻഡസ് അവതരിപ്പിച്ചു.

ഡൽഹിയുമായി കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിക്കുന്ന ചർച്ചകൾ യുഎസ് ആരംഭിച്ച സാഹചര്യത്തിലാണ് സെനറ്ററുടെ നിയമനിർമാണ നീക്കം. യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പെഷ്യൽ പ്രസിഡൻഷ്യൽ പ്രതിനിധി ജോൺ കെറിയാണ് ഡൽഹിയിലെ പ്രതിനിധികളുമായുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും അനുഭവിക്കുന്ന കാലാവസ്ഥ മാറ്റവും ഇന്ത്യയിലെ ഉയരുന്ന വൈദ്യുതിയുടെ ആവശ്യകതയുടെയും സാഹചര്യത്തിൽ ഇന്ത്യ-യുഎസ് സഹകരണം വർധിക്കേണ്ടതുണ്ട്. പൊതുവായ ആശങ്കകൾ നേരിടുന്ന സാഹചര്യങ്ങളെ നേരിട്ട രാജ്യങ്ങൾക്ക് മികച്ച ഫലം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും സെനറ്റർ പറഞ്ഞു.

സർക്കാർ തലത്തിൽ മാത്രമല്ല, സർവകലാശാല, സ്വകാര്യ മേഖലകൾ എന്നിവയിലും ഈ സഹകരണം ഉറപ്പുവരുത്തും. ഇന്ത്യയുമായുള്ള ബന്ധം വിപുലീകരിക്കാൻ ഇതിലൂടെ കഴിയുമെന്നും സെനറ്റർ പറഞ്ഞു വക്കുന്നു. ക്ലീൻ എനർജി ടെക്‌നോളജികൾ, എനർജി ട്രാൻസ്‌മിഷൻ എന്നിവയിലും സഹകരണം തുടരും. ക്ലീൻ എനർജി ടെക്‌നോളജികളിൽ റിസർച്ച്, ഡെവലപ്‌മെന്‍റ്, ഇന്ത്യൻ ക്ലീൻ എനർജി മാർക്കറ്റിൽ യുഎസ് സ്വകാര്യ നിക്ഷേപം, റിന്യൂവബിൾ എനർജിയിൽ കൂടുതൽ പദ്ധതികളുടെ ആരംഭം എന്നിവ തുടങ്ങി നിരവധി പദ്ധതികൾ ഇതിന് കീഴിൽ വരും.

ALSO READ:മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ല, 71 ശതമാനം പേരിലും ആന്‍റീബോഡി

ABOUT THE AUTHOR

...view details