കേരളം

kerala

ETV Bharat / international

യുഎസ് സെനറ്റിൽ ചൈനക്കെതിരെ മൂന്ന് ബില്ലുകൾ അവതരിപ്പിച്ചു - മൂന്ന് ബില്ലുകൾ അവതരിപ്പിച്ചു

യുഎസ് സെനറ്റർ ടെഡ് ക്രൂസാണ് ചൈനക്കെതിരായ ബിൽ സെനറ്റിൽ അവതരിപ്പിച്ചത്

US  US senate  Ted cruz  US senator  Prpaganda aganist china  Three bills presented  washington  യുഎസ്  യുഎസ് സെനറ്റ്  മൂന്ന് ബില്ലുകൾ അവതരിപ്പിച്ചു  ടെഡ് ക്രൂസ്
യുഎസ് സെനറ്റിൽ ചൈനക്കെതിരെ മൂന്ന് ബില്ലുകൾ അവതരിപ്പിച്ചു

By

Published : May 22, 2020, 11:00 AM IST

വാഷിംഗ്‌ടൺ: മഹാമാരിയെ സെൻസർ ചെയ്‌ത ചൈനയുടെ നടപടിക്കെതിരെ യുഎസ് സെനറ്റിൽ മൂന്ന് ബില്ലുകൾ അവതരിപ്പിച്ചു. യുഎസ് സെനറ്റർ ടെഡ് ക്രൂസാണ് ചൈനക്കെതിരായ ബിൽ സെനറ്റിൽ അവതരിപ്പിച്ചത്. ചൈനീസ് സെൻസർഷിപ്പിനെയും മഹാമാരിയുടെ ഉത്തരവാദിത്തത്തെയും നേരിട്ട് അഭിസംബോധന ചെയ്യുന്ന ബില്ലാണ് അവതരിപ്പിച്ചതെന്നും ഒരു ഉഭയകക്ഷി സംഘടനയെന്ന നിലയിൽ യുഎസ് ദേശീയ സുരക്ഷയെ പരിരക്ഷിക്കുന്നതിനും അമേരിക്കൻ ജനതയുടെ ജീവൻ സംരക്ഷിക്കുന്നതിനും യുഎസ് ശക്തമായി നിലകൊള്ളേണ്ടതുണ്ടെന്നും ടെഡ് ക്രൂസ് പറഞ്ഞു.

ഹോളിവുഡ് സിനിമകൾ ചൈനയിൽ പ്രദർശിപ്പിക്കുമ്പോൾ സെൻസർ ചെയ്‌താൽ ഫെഡറൽ ഗവർൺമെന്‍റ് സഹായത്തിൽ പ്രവർത്തിക്കുന്ന ഹോളിവുഡ് സ്റ്റുഡിയോകളുടെ പ്രവർത്തനം വിച്ഛേദിക്കണമെന്നതടക്കം ചൈനക്ക് എതിരായ മൂന്ന് ബില്ലുകളാണ് സെനറ്റിൽ അവതരിപ്പിച്ചത്.

ABOUT THE AUTHOR

...view details