വാഷിംഗ്‌ടണ്‍:കൊവിഡ് 19 അടിയന്തര സാമ്പത്തിക ദുരിതാശ്വസ ബില്ലിന് അംഗീകാരം നല്‍കി യുഎസ് സെനറ്റ്. ബില്ലിന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വൈകാതെ ഒപ്പുവെക്കും. ബില്ല് നിയമമാകുമ്പോള്‍ കൊവിഡ് 19 ബാധിതര്‍ക്ക് സൗജന്യ പരിശോധന, ഇന്‍ഷുറന്‍സ് പരിരക്ഷ, ശമ്പളത്തോടു കൂടി അവധി എന്നിവ ലഭിക്കുന്നതാണ്. 105 ബില്ല്യണ്‍ ഡോളറിന്‍റെ സാമ്പത്തിക സഹായമാണ് ബില്ലിലുള്‍പ്പെടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമ്പത്തിക ദുരിതാശ്വസ ബില്ലിന് അംഗീകാരം നല്‍കി യു.എസ് സെനറ്റ്
ബില്ല് നിയമമാകുമ്പോള്‍ കൊവിഡ് 19 ബാധിതര്‍ക്ക് സൗജന്യ പരിശോധന, ഇന്‍ഷുറന്‍സ് പരിരക്ഷ, ശമ്പളത്തോടു കൂടി അവധി എന്നിവ ലഭിക്കുന്നതാണ്.
കൊവിഡ് 19 സാമ്പത്തിക ദുരിതാശ്വസ ബില്ലിന് അംഗീകാരം നല്‍കി യു.എസ് സെനറ്റ്
നേരത്തെ 8.3 ബില്ല്യണ്‍ ഡോളറിന്‍റെ അടിയന്തര സഹായം യു.എസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ഇതില്‍ കൊവിഡ് 19 വാക്‌സിന്‍ റിസര്‍ച്ചിനുള്ള ധനസഹായം, യു.എസ് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുകള്‍ക്ക് ധനസഹായം, സൗജന്യ കൊവിഡ് പരിശോധന, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഭക്ഷണം എന്നിവ ഉള്‍പ്പെട്ടിരുന്നു. 100 പേരാണ് ഇതിനോടകം കൊവിഡ് 19 സ്ഥിരീകരിച്ച് യു.എസില്‍ മരിച്ചത്.