വാഷിംഗ്ടൺ:കൊവിഡ് വൈറസുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ചോർത്താൻ ചൈനീസ് സർക്കാരിന്‍റെ പിന്തുണയുള്ള ഹാക്കർമാർ രംഗത്ത് വരാമെന്ന മുന്നറിയിപ്പുമായി എഫ്ബിഐയും ഹോംലാൻഡ് സെക്യൂരിറ്റിയുടെ സൈബർ വിഭാഗവും.ആരോഗ്യസംരക്ഷണ ഗവേഷകരും ഫാർമസ്യൂട്ടിക്കൽ ഗവേഷകരും ആക്രമണ സാധ്യതകളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഡാറ്റ പരിരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും എഫ്ബിഐയും യുഎസ് സൈബർ സെക്യൂരിറ്റിയും ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയും പറഞ്ഞു.
കൊവിഡ് ഗവേഷകരെ ചൈനീസ് ഹാക്കർമാർ ലക്ഷ്യമിടുന്നതായി യുഎസ്
ഏതെങ്കിലും നിർദ്ദിഷ്ട സ്ഥാപനങ്ങൾ ഹാക്കർമാർ ലക്ഷ്യമിട്ടതായുള്ള സൂചനകളോ സ്ഥാപനങ്ങളുടെ പേരുകളോ സംഘടനകൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ട് മാധ്യമ ശ്രദ്ധ നേടിയ സ്ഥപനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.
ഏതെങ്കിലും നിർദ്ദിഷ്ട സ്ഥാപനങ്ങൾ ഹാക്കർമാർ ലക്ഷ്യമിട്ടതായുള്ള സൂചനകളോ സ്ഥാപനങ്ങളുടെ പേരുകളോ സംഘടനകൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ട് മാധ്യമ ശ്രദ്ധ നേടിയ സ്ഥപനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. വിവരങ്ങൾ മോഷണം പോകുന്നത് സുരക്ഷിതവും ഫലപ്രദവും കാര്യക്ഷമവുമായ ചികിത്സാ ഉപാധികളുടെ വിതരണത്തെ ബാധിക്കുമെന്ന് നീതിന്യായ വകുപ്പിന്‍റെ പ്രസ്താവനയിൽ പറയുന്നു.
കൊവിഡിന്‍റെ ഉറവിടം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ രൂക്ഷമായ സംഘർഷം നിലവിലുണ്ട്. പുതിയ കൊറോണ വൈറസ് ഉയർത്തുന്ന അപകടത്തെക്കുറിച്ച് ചൈന ലോകത്തിന് വേണ്ടത്ര മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന ട്രംപ് ഭരണകൂടത്തിന്‍റെ ആരോപണങ്ങൾക്കിടയിലാണ് പുതിയ പ്രശ്നങ്ങൾ. അതേ സമയം, അനാവശ്യമായ ആരോപണങ്ങൾ അവസാനിപ്പിക്കണമെന്ന് ചൈന യുഎസിനോട് ആവശ്യപ്പെട്ടു.സാമ്പത്തികവും അക്കാദമിക് ബന്ധമുള്ളതുമായ ഡാറ്റകൾ ചൈനീസ് സർക്കാർ ഹാക്കർമാർ മോഷ്ടിച്ചതായി യുഎസ് നേരത്തെ ആരോപിച്ചിരുന്നു.