കേരളം

kerala

ETV Bharat / international

ജോൺസൺ ആൻഡ് ജോൺസന്‍റെ കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി - കൊവിഡ് വാക്‌സിൻ

രാജ്യത്ത് എഫ്‌ഡിഎ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇത്.

Johnson & Johnson Covid-19 vaccine  J&J covid19 vaccine  Johnson & Johnson vaccine rollout  coronavirus vaccine rollout  എഫ്‌ഡിഎ  ജോൺസൺ ആൻഡ് ജോൺസന്‍റെ കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി  ജോൺസൺ ആൻഡ് ജോൺസൺ  ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ  കൊവിഡ് വാക്‌സിൻ  covid vaccine
ജോൺസൺ ആൻഡ് ജോൺസന്‍റെ കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി

By

Published : Mar 2, 2021, 8:42 AM IST

വാഷിംഗ്‌ടൺ: അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചതോടെ ജോൺസൺ ആൻഡ് ജോൺസന്‍റെ കൊവിഡ് വാക്‌സിന്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചു തുടങ്ങി. 18 വയസും അതിന് മുകളിൽ പ്രായമുള്ളവർക്കും ഉപയോഗിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്‌ച തന്നെ സംസ്ഥാനങ്ങളിലും വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വാക്‌സിൻ എത്തുമെന്ന് ജോ ബൈഡൻ ഭരണകൂടം അറിയിച്ചു.

പ്രാരംഭ കയറ്റുമതിക്കായി നാല് ദശലക്ഷം ഡോസുകൾ തയ്യാറാക്കിയെന്നും മാർച്ചോടെ 20 ദശലക്ഷത്തിലധികം ഡോസുകൾ കയറ്റി അയക്കുമെന്നും കമ്പനി അറിയിച്ചു. ശനിയാഴ്‌ചയാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ(എഫ്‌ഡിഎ) അടിയന്തര ഉപയോഗത്തിന് ജോൺസൺ ആൻഡ് ജോൺസന്‍റെ കൊവിഡ് വാക്‌സിന് അംഗീകാരം നൽകിയത്.

രാജ്യത്ത് എഫ്‌ഡിഎ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇത്. ഒന്നാമത്തേത് ഫൈസർ എന്ന കമ്പനി വികസിപ്പിച്ചെടുത്തതും രണ്ടാമത്തേത് മോഡേണ എന്ന കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിനുമാണ്.

ABOUT THE AUTHOR

...view details