വാഷിംഗ്‌ടൺ ഡി.സി: അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷം. വെളളിയാഴ്ച അമേരിക്കയിൽ 1,94000 പേർക്ക് രോഗം സ്ഥരീകരിച്ചു. ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി ആൻഡ് മെഡിസിന്‍റെ കണക്കനുസരിച്ച് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,908,396 ആയി. ഇത് രണ്ടാഴ്ച മുമ്പുള്ള കണക്കിനെക്കാൾ 73 ശതമാനം കൂടുതലാണ്.
അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷം - കൊവിഡ് വ്യാപനം രൂക്ഷം
വെളളിയാഴ്ച അമേരിക്കയിൽ 1,94000 പേർക്ക് രോഗം സ്ഥരീകരിച്ചു.
അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷം
രോഗവ്യാപനം ഉയരുന്നത്തിന്‍റെ പശ്ചാത്തലത്തിൽ കാലിഫോർണിയ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, അതിവേഗത്തിൽ വൈറസ് പടരുന്ന സംസ്ഥാനങ്ങളായ സൗത്ത് ഡക്കോട്ട, നോർത്ത് ഡക്കോട്ട, വ്യോമിംഗ്, അയോവ, നെബ്രാസ്ക എന്നിവിടങ്ങളിൽ കർഫ്യൂ പുറപ്പെടുവിച്ചിട്ടില്ല. രാഷ്‌ട്രീയപരമായ കാരണങ്ങളാണ് ഇതിനു പിന്നിലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.