അമേരിക്ക :കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചുള്ള അമേരിക്കയിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ ടെക്സാസിലാണ് ഇത് സ്ഥിരീകരിച്ചത്. പ്രായം അമ്പതുകളിലുള്ള കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത ആളാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ വ്യാപകമായി ഒമിക്രോണ്‍ പടരുന്ന സാഹചര്യമാണുള്ളത്. അമേരിക്കയില്‍ പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ 73 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്.
മരിച്ചയാളുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഈ വ്യക്തിക്ക് മുന്‍പ് കോവിഡ് പിടിപെട്ടിട്ടുണ്ടെന്നും വാക്‌സിന്‍ സ്വീകരിക്കാത്ത വ്യക്തിയാണെന്നും അധികൃതര്‍ വ്യക്തമാക്കി. മരിച്ച വ്യക്തിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.