കേരളം

kerala

ETV Bharat / international

അമേരിക്കയില്‍ കൊവിഡ്-19 മരണം; യാത്രാ നിന്ത്രണം ഏര്‍പ്പെടുത്തി - അമേരിക്കയില്‍ കൊവിഡ്-19

കൊവിഡ് 19 ബാധ റിപ്പോർട്ട്​ ചെയ്​ത ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലേക്ക്​ അമേരിക്കൻ പൗരൻമാർ യാത്ര നടത്തരുതെന്ന് നിര്‍ദേശം

US reports 1st COVID-19 death  new travel restrictions on US amid virus outbreak  US new travel restrictions to Iran, Italy, South Korea  US Centers for Disease Control and Prevention  യാത്രാ നിന്ത്രണം  അമേരിക്കയില്‍ കൊവിഡ്-19  കൊവിഡ്-19
അമേരിക്കയില്‍ കൊവിഡ്-19 മരണം: യാത്രാ നിന്ത്രണം ഏര്‍പ്പെടുത്തി

By

Published : Mar 1, 2020, 12:01 PM IST

വാഷിങ്​ടൺ: കൊവിഡ്​-19 വൈറസ്​ ബാധിച്ച്​ അമേരിക്കയില്‍ ഒരാൾ മരിച്ച സാഹചര്യത്തില്‍ യാത്രാവിലക്ക്​ കര്‍ശനമാക്കിയതായി യു.എസ് ഭരണകൂടം. ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ വിലക്ക് ബാധിക്കും​. ഇറാനിൽ നിന്നുള്ള യാത്രക്കാര്‍ക്ക്​ 14 ദിവസത്തേക്ക്​ കൂടി നിരോധനം നീട്ടിയതായി വൈസ്​ പ്രസിഡന്‍റ്​ മൈക്ക്​ പെൻസ്​ അറിയിച്ചു. കൊവിഡ് 19 ബാധ റിപ്പോർട്ട്​ ചെയ്​ത ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലേക്ക്​ അമേരിക്കൻ പൗരന്മാര്‍ യാത്ര നടത്തരുതെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്​.

ചൈനയിൽ നിന്ന്​ വരുന്നവർക്ക്​ യു.എസ്​ നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ്​ അമേരിക്കയിൽ കൊവിഡ്​ 19 ബാധിച്ച്​ ഒരാൾ മരിച്ചത്​. കാലിഫോർണിയ, ഒറിഗോൺ, വാഷിങ്​ടൺ നഗരങ്ങളിലാണ്​ വൈറസ്​ ബാധ നിലവിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുള്ളത്. ലോകത്ത് 85,000 പേര്‍ക്കാണ് കൊറാണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 2900 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ABOUT THE AUTHOR

...view details