യുഎസിൽ 24 മണിക്കൂറിനിടെ 53,000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഫ്ലോറിഡ
ഫ്ലോറിഡയിൽ മാത്രമായി 10,000ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
വാഷിങ്‌ടണ്‍: യുഎസിൽ പുതുതായി 53,000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഫ്ലോറിഡയിൽ മാത്രമായി 10,000ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്ലോറിഡയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കൊവിഡ് കേസാണ് ഇത്. യുഎസിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 27,32,639 ആയെന്ന് ജോൺ ഹോപ്‌കിൻ യൂണിവേഴ്‌സിറ്റി കണക്കുകൾ പുറത്തു വിട്ടു. യുഎസിൽ ഇതുവരെ 12,8643 പേരാണ് കൊവിഡ് മൂലം മരിച്ചത്. അതേ സമയം കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ടെക്‌സാസിലുള്ളവർ നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.