വാഷിംങ്ടൺ:മെക്സികോയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി ചുങ്കം പിന്‍വലിച്ചു. ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കയിലേക്കുള്ള മെക്സിക്കോയുടെ കുടിയേറ്റ പ്രശ്നം പരിഹരിക്കാമെന്ന് മെക്സികോ പ്രസിഡന്‍റ് ലോപെസ് ഒബ്രഡോര്‍ സമ്മതിച്ചതിന്‍റെയടിസ്ഥാനത്തിലാണ് കരാര്‍.
മെക്സികോയ്ക്കുള്ള ഇറക്കുമതി ചുങ്കം അമേരിക്ക പിന്‍വലിച്ചു - mexico
അമേരിക്കയിലേക്കുള്ള കുടിയേറ്റ പ്രശ്നം മെക്സികോ പരിഹരിക്കാമെന്ന് അറിയിച്ചതോടെയാണ് അമേരിക്ക ഇറക്കുമതി ചുങ്കം പിന്‍വലിച്ചത്
മെക്സിക്കോ വഴി യുഎസിലേക്കുള്ള അനധികൃത കുടിയേറ്റങ്ങള്‍ തടഞ്ഞില്ലെങ്കില്‍ മെക്സിക്കോക്കെതിരെ നികുതിഭാരമടക്കം കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മെക്സിക്കോയിൽ നിന്ന് അനധിക്യതമായി കുടിയേറ്റക്കാർ യുഎസിൽ കടക്കുന്നത് തടഞ്ഞില്ലെങ്കിൽ മെക്സിക്കോയിൽ നിന്നുളള ഇറക്കുമതിക്ക് അഞ്ചു ശതമാനം ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ജൂൺ പത്തു മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ഓരോ മാസവും ചുങ്കം കൂട്ടിക്കൊണ്ട് വന്ന് 25 ശതമാനം വരെയാക്കാനായിരുന്നു പദ്ധതി.