യുഎസ് ടിക് ടോക്കിന് വിലക്കേർപ്പെടുത്തുന്നത് സെപ്‌റ്റംബർ 27 വരെ നീട്ടിവെച്ചു - TikTok store ban until September 27
പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ നിലപാടുകളെ തുടർന്നാണ് തീരുമാനം.
വാഷിങ്ടൺ: അമേരിക്കയിൽ ടിക് ടോക് സെപ്‌റ്റംബർ 27 വരെ ഡൗൺലോഡ് ചെയ്യാമെന്ന് യുഎസ് വാണിജ്യ വകുപ്പ്. വിഷയത്തിൽ പ്രസിഡന്‍റ് ട്രംപിന്‍റെ പുതിയ തീരുമാനങ്ങളെ തുടർന്നാണ് നടപടി. അമേരിക്കയിൽ ടിക് ടോക്കിന് വിലക്കേർപ്പെടുത്തുന്നത് 27 വരെ നീട്ടിവെച്ചെന്ന് വാണിജ്യ വകുപ്പ് വ്യക്തമാക്കി. വാൾമാർട്ടിന്‍റെ പങ്കാളിത്തത്തോടെ ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് യുഎസ് സോഫ്റ്റ്വെയർ കമ്പനിയായ ഒറാക്കിളിന് വാങ്ങാൻ അനുമതി നൽകിയതായി നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.