വാഷിംഗ്‌ടൺ: ട്രംപ് വരുത്തിയ നാശനഷ്‌ടങ്ങൾ ഇല്ലാതാക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ബൈഡൻ ഒപ്പിട്ടു. അഫോർഡബിൾ കെയർ ആക്‌ടിലാണ് അദ്ദേഹം ഒപ്പിട്ടത്. ഉത്തരവ് പ്രകാരം നിശ്ചിത തുകയിൽ കൂടുതൽ ബില്ലിൽ കണക്കാക്കാൻ ഇനി മുതൽ ആശുപത്രി അധികൃതർക്ക് സാധിക്കില്ല. സ്വദേശത്തും വിദേശത്തുമുള്ള സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ എക്‌സിക്യൂട്ടീവ് ഉത്തരവ്. ഇവ കൂടാതെ വംശീയ തുല്യത ബില്ലുകളിലും അദ്ദേഹം ഒപ്പ് വച്ചു.
ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിട്ട് ജോ ബൈഡൻ - ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിട്ട് ജോ ബൈഡൻ
ട്രംപ് വരുത്തിയ നാശനഷ്‌ടങ്ങൾ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉത്തരവുകളിൽ ഒപ്പിട്ടത്.
തുടർന്നുള്ള ദിവസങ്ങളിൽ കൊവിഡ് പാക്കേജ് പാസാക്കുമെന്നും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ പുനസ്ഥാപിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ്‌താവനയിൽ അറിയിച്ചു.
അതേസമയം ട്രംപ് വരുത്തിയ മാറ്റങ്ങൾ പുനസ്ഥാപിക്കുകയാണെന്ന് ജോ ബൈഡൻ പറഞ്ഞു. ട്രംപ് വരുത്തിയ നാശനഷ്‌ടങ്ങൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ഉത്തരവുകളെന്നും അദ്ദേഹം പറഞ്ഞു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇതോടെ 100 മില്ല്യൺ ആളുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും.