വാഷിംഗ്ടൺ:കൊവിഡ് വാക്സിൻ ട്രയലുകളിൽ പങ്കെടുക്കാൻ യുഎസ് പൗരന്മാരോട് ആവശ്യപ്പെട്ട് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ജോൺസൺ ആൻഡ് ജോൺസണിന്‍റെ കൊവിഡ് വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെത്തിയതായി അറിയിച്ചതോടെയാണ് ജനങ്ങളോട് വാക്സിൽ ട്രയലിൽ പങ്കെടുക്കാൻ ട്രംപ് ആവശ്യപ്പെട്ടത്.
ജോൺസൺ ആൻഡ് ജോൺസിന്‍റെ വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെത്തിയതായി അവർ പ്രഖ്യാപിച്ചിട്ടുണ്ട്. അവസാന ഘട്ടത്തിലെത്തുന്ന യുഎസിലെ നാലാമത്തെ വാക്സിനാണ് ഇത്. വാക്സിൻ ട്രയലുകളിൽ ചേരാൻ അമേരിക്കക്കാരെ പ്രോത്സാഹിപ്പിക്കുന്നു, ട്രംപ് പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സാമ്പത്തിക വീണ്ടെടുക്കൽ നാം സൃഷ്ടിച്ചതായും. അമേരിക്കയുടെ സമീപനം ശാസ്ത്രത്തിന് അനുകൂലമാണെന്നും ട്രംപ് പറഞ്ഞു.