വാഷിങ്ടണ്‍:അടുത്ത 36 മണിക്കൂറിനുള്ളിൽ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ആക്രമണം നേരിടാൻ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയതായും തീവ്രവാദികള്‍ക്കെതിരെ അഫ്‌ഗാനിസ്ഥാനില്‍ നടപടികള്‍ തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി.
കാബൂളിൽ ചാവേര്‍ ആക്രണമണത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച അദ്ദേഹം അവസാന നിമിഷം വരെ രക്ഷാദൗത്യം തുടരുമെന്നും പറഞ്ഞു. അതേസമയം ചൊവ്വാഴ്‌യോട്കൂടി വിമാനത്താവളത്തിൽ ശേഷിക്കുന്ന യുഎസ് സേനയെ പിന്‍വലിക്കുമെന്നും ബൈഡൻ അറിയിച്ചു.
നിലവില്‍ 4,000ൽ താഴെ മാത്രം യുഎസ് സൈനികരാണ് വിമാനത്താവളത്തില്‍ അവശേഷിക്കുന്നത്. ശനിയാഴ്ച നടത്തിയ ഡ്രോണ്‍ ആക്രണമത്തില്‍ ചവേര്‍ സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ വധിച്ചുവെന്നും തീവ്രവാദികള്‍ക്ക് ഇനിയും കൂടുതല്‍ പ്രതീക്ഷിക്കാമെന്നും ബൈഡൻ വ്യക്തമാക്കി.
also read: തിരിച്ചടിച്ച് അമേരിക്ക ; കാബൂൾ സ്ഫോടനത്തിന്‍റെ സൂത്രധാരനെ കൊലപ്പെടുത്തി
അതേസമയം കിഴക്കൻ അഫ്ഗാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഖൊറാസൻ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ തലവന്മാരിൽ ഒരാളെ യുഎസ് വധിച്ചത്. തീവ്രവാദികളുടെ ശക്തി കേന്ദ്രമായ നൻഗർ പ്രവിശ്യയിലായിരുന്നു ഡ്രോൺ ആക്രമണം നടത്തിയത്.