വാഷിംഗ്ടണ്‍: ഫ്ലോറിഡയില്‍ നിന്നുള്ള മുന്‍ സെനറ്റര്‍ ബില്‍ നെല്‍സണ്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ മേധാവിയാകും. നെല്‍സണെ നാസ മേധാവിയായി നാമനിര്‍ദേശം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. നിലവില്‍ നാസയുടെ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ് നെല്‍സണ്‍.
ബില്‍ നെല്‍സണ്‍ നാസയുടെ തലപ്പത്തേക്ക് - us president joe biden
നെല്‍സണെ നാസ മേധാവിയായി നാമനിര്‍ദേശം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.

ബില്‍ നെല്‍സണ്‍ നാസയുടെ തലപ്പത്തേക്ക്
1829ല്‍ ഫ്ലോറിഡയിലേക്ക് കുടിയേറിയ കുടുംബത്തിലെ അഞ്ചാം തലമുറയിലെ അംഗമാണ് നെല്‍സണ്‍. 40 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഫ്ലോറിഡയിലും അമേരിക്കന്‍ കോണ്‍ഗ്രസിലുമടക്കം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മൂന്ന് തവണ ഫ്ലോറിഡയില്‍ നിന്നും സെനറ്റില്‍ എത്തി. ജനപ്രതിനിധി സഭയിലും സെനറ്റിലും ബഹിരാകാശ സമിതിയടക്കമുള്ള നിരവധി നയരൂപീകരണ സമിതികളില്‍ അംഗമായിരുന്നു. 1986ലെ കൊളംമ്പിയ ബഹിരാകാശ ദൗത്യത്തിലും നെല്‍സണ്‍ അംഗമായിരുന്നു.