വാഷിങ്ടൺ: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന തന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എന്‍റെ ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവരും പ്രയത്‌നിക്കുന്നുണ്ട്. വരും ദിവസങ്ങൾ നിർണായകമാണെന്നും അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും ട്വിറ്ററിലൂടെ ട്രംപ് അറിയിച്ചു.
ആരോഗ്യനിലയില്‍ പുരോഗതിയെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് - trump covid updates
എന്‍റെ ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവരും പ്രയത്‌നിക്കുന്നുണ്ട്. വരും ദിവസങ്ങൾ നിർണായകമാണെന്നും അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും ട്വിറ്ററിലൂടെ ട്രംപ് അറിയിച്ചു
ആരോഗ്യനിലയില്‍ പുരോഗതിയെന്ന് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്
നേരത്തെ ട്രംപിന്‍റെ ആരോഗ്യനിലയില്‍ വൈറ്റ് ഹൗസ് ആശങ്ക അറിയിച്ചിരുന്നു. പരസ്പര വിരുദ്ധമായ വിശദീകരണങ്ങളാണ് ട്രംപിന്‍റെ ആരോഗ്യനിലയെ സംബന്ധിച്ച് പുറത്ത് വരുന്നത്. വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യ മെലാനിയ ട്രംപും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.