വാഷിങ്ടണ്‍: രാജ്യത്തെ എല്ലാ മുതിര്‍ന്ന വ്യക്തികള്‍ക്കും മേയ് ഒന്ന് മുതല്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രസിഡന്‍റ് ജോ ബെെഡന്‍ നിര്‍ദേശം നല്‍കി. ഇതിന്‍റെ ഭാഗമായി സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് ചെറിയ സമ്മേളനങ്ങൾക്ക് അനുവദിക്കുമെന്നും ബെെഡന്‍ പറഞ്ഞു.
എല്ലാ മുതിര്‍ന്നവര്‍ക്കും വാക്സിൻ നല്‍കണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി ബെെഡന്‍ - പ്രസിഡന്‍റ്
വെെറസിനെതിരെയുള്ള പോരാട്ടം കൂട്ടായി മാത്രം സാധ്യമാകുന്ന ഒന്നാണെന്നും കഴിഞ്ഞ കാലത്ത് അമേരിക്കക്കാര്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ വിസ്മരിച്ച് പുതിയ പോരാട്ടം തുടരാമെന്നും ബെെഡന്‍ പറഞ്ഞു
വെെറ്റ് ഹൗസിലെ ക്രോസ് ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ കഠിനമായ ഈ നീണ്ട വർഷത്തിനുശേഷം, അത് ഈ സ്വാതന്ത്ര്യദിനത്തെ ശരിക്കും ഒരു പ്രത്യേകതയുള്ളതാക്കി മാറ്റും. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുക മാത്രമല്ല, ഈ വൈറസിൽ നിന്നുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്താൻ തുടങ്ങുകയും ചെയ്യും,” ബെെഡന്‍ പറഞ്ഞു. വെെറസിനെതിരെയുള്ള പോരാട്ടം കൂട്ടായി മാത്രം സാധ്യമാകുന്ന ഒന്നാണെന്നും കഴിഞ്ഞ കാലത്ത് അമേരിക്കക്കാര്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ വിസ്മരിച്ച് പുതിയ പോരാട്ടം തുടരാമെന്നും അദ്ദേഹം പറഞ്ഞു.