കേരളം

kerala

ETV Bharat / international

വിമാനത്തിന്‍റെ ശുചിമുറിയില്‍ പൈലറ്റുമാര്‍ ക്യാമറ ഘടിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍ - അമേരിക്ക

2017 ഫെബ്രുവരിയില്‍ സൗത്ത്‌വെസ്റ്റ് എയര്‍ലൈനില്‍ നടന്ന സംഭവത്തിലാണ് വിമാന ജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയത്.

വിമാനത്തിന്‍റെ ശുചിമുറിയില്‍ പൈലറ്റുമാര്‍ ക്യാമറ ഘടിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍

By

Published : Oct 28, 2019, 9:41 AM IST

വാഷിങ്‌ടണ്‍ (അമേരിക്ക): വിമാനത്തിലെ ശുചിമുറിയില്‍ പൈലറ്റുമാര്‍ ക്യാമറ ഘടിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയതായി വെളിപ്പെടുത്തല്‍. 2017 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിലാണ് രണ്ട് അമേരിക്കന്‍ പൈലറ്റുമാര്‍ക്കെതിരെ വിമാന ജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പിറ്റ്‌സ്ബര്‍ഗില്‍ നിന്ന് ഫോയിനിക്‌സിലേക്ക് പറക്കുകയായിരുന്ന സൗത്ത്‌വെസ്റ്റ് എയര്‍ലൈനിലാണ് സംഭവം നടന്നത്. ശുചിമുറിയില്‍ ക്യാമറ ഘടിപ്പിച്ച ശേഷം കോക്‌പിറ്റില്‍ ഇരുന്ന് ലൈവായി ദൃശ്യങ്ങള്‍ കണ്ടുവെന്നാണ് വിമാനത്തിലെ ജീവനക്കാരനായിരുന്ന റെനി സ്‌റ്റെയ്‌കറിന്‍റെ വെളിപ്പെടുത്തല്‍.

ശുചിമുറിയിലെ ക്യാമറ കണ്ട റെനി പൈലറ്റുമാരോട് വിഷയം അവതരിപ്പിച്ചപ്പോള്‍, വിമാനത്തിന്‍റെ സുരക്ഷ മുന്‍ നിര്‍ത്തി നേരത്തെ ഘടിപ്പിച്ച ക്യാമറാണയാണെന്നാണ് പൈലറ്റ് വിശദീകരണം നല്‍കിയത്. സംഭവത്തിന് ശേഷം അസ്വസ്ഥനായ റെനി സ്‌റ്റെയ്‌കര്‍ കടുത്ത മാനസീക സംഘര്‍ഷത്തിലായിരുന്നു. തുടര്‍ന്ന രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇയാള്‍ സംഭവത്തെക്കുറിച്ച് പുറത്ത് പറയുന്നത്. അതേസമയം റെനിയുടെ പരാതി നിഷേധിച്ച് കേസില്‍ ആരോപണവിധേയരായ പൈലറ്റുമാര്‍ രംഗത്തെത്തി. വിമാന കമ്പനിയും സമാന നിലപാടാണ് എടുത്തിരിക്കുന്നത്. ഇത്തരത്തിലൊരു സംഭവം ഒരിക്കലും നടക്കാനിടയില്ലെന്ന് കമ്പനി വക്‌താക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ABOUT THE AUTHOR

...view details