വാഷിംഗ്ടൺ ഡിസി:അമേരിക്ക 1.79 മില്യൺ കൊവിഡ് 19 പരിശോധനകൾ നടത്തിയതായും ഇത്തരത്തിൽ വിപുലമായ പരിശോധനകൾ നടത്തിയത് മൂലമാണ് ലോകത്ത് ഏറ്റവുമധികം കേസുകൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.
രാജ്യത്ത് ഇതുവരെ 1.79 മില്യൺ കൊവിഡ്19 പരിശോധന നടത്തിയതായി ട്രംപ്
ഓരോ മാസവും 55 മില്യണിൽ അധികം എൻ 95 റെസ്പിറേറ്റർ മാസ്കുകൾ രാജ്യത്തേക്ക് വിതരണം ചെയ്യുന്ന തരത്തിൽ 3M കമ്പനിയുമായി യുഎസ് ധാരണയിലെത്തിയതായും ട്രംപ്
"ആരും ഇത്രയും കൂടുതൽ പരിശോധനകൾ നടത്തിയിട്ടില്ല.ഞങ്ങൾ കൂടുതൽ പരിശോധനകൾ നടത്തിയതിനാലാണ് കൂടുതൽ കൊവിഡ് കേസുകൾ രാജ്യത്തുള്ളത്," വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. അതേസമയം, ഓരോ മാസവും 55 മില്യണിൽ അധികം എൻ 95 റെസ്പിറേറ്റർ മാസ്കുകൾ രാജ്യത്തേക്ക് വിതരണം ചെയ്യുന്ന തരത്തിൽ 3M കമ്പനിയുമായി യുഎസ് ധാരണയിലെത്തിയതായും ട്രംപ് പറഞ്ഞു.
കരാർ പ്രകാരം അടുത്ത മൂന്ന് മാസത്തേക്ക് വിദേശ ഫാക്ടറികളിൽ നിന്ന് പ്രതിമാസം 55 ദശലക്ഷം മാസ്കുകൾ യുഎസിലേക്ക് അയക്കുമെന്ന് 3M അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. മെഡിക്കൽ തൊഴിലാളികൾക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കാൻ ഇത് സഹായിക്കും എന്നാണ് കണക്ക് കൂട്ടൽ.