കേരളം

kerala

ETV Bharat / international

യുഎസില്‍ കറുത്ത വര്‍ഗക്കാരായ പാസ്റ്റര്‍മാരുടെ പാദം കഴുകി പൊലീസ് - യുഎസ്

ലെഗസി സെന്‍റര്‍ പള്ളിയിലെ പാസ്റ്റര്‍മാരായ ജെയിംസ്, ഫെയ്‌ത്ത് വോക്കോമ എന്നിവരാണ് അപെക്‌സ് ആന്‍റ് കാരിയിലെ പൊലീസ് ഓഫീസര്‍മാരുടെ ആദരവ് ഏറ്റുവാങ്ങിയത്.

black pastors  US officers  washing feet of black pastors  Legacy Center Church  യുഎസില്‍ കറുത്ത വര്‍ഗക്കാരായ പാസ്റ്റര്‍മാരുടെ പാദം കഴുകി പൊലീസ്  യുഎസ്  ജോര്‍ജ് ഫ്‌ളോയിഡ്
യുഎസില്‍ കറുത്ത വര്‍ഗക്കാരായ പാസ്റ്റര്‍മാരുടെ പാദം കഴുകി പൊലീസ്

By

Published : Jun 9, 2020, 3:36 PM IST

Updated : Jun 9, 2020, 4:25 PM IST

ന്യൂയോര്‍ക്ക്: യുഎസില്‍ പ്രാര്‍ഥന നടത്തത്തിനു ശേഷം കറുത്ത വര്‍ഗക്കാരായ പാസ്റ്റര്‍മാരുടെ പാദം കഴുകി പൊലീസ്. നോര്‍ത്ത് കരോലിന പൊലീസാണ് പാസ്റ്റര്‍മാരുടെ പാദം കഴുകിയത്. ലെഗസി സെന്‍റര്‍ പള്ളിയിലെ പാസ്റ്റര്‍മാരായ ജെയിംസ്, ഫെയ്‌ത്ത് വോക്കോമ എന്നിവരാണ് അപെക്‌സ് ആന്‍റ് കാരിയിലെ പൊലീസ് ഓഫീസര്‍മാരുടെ ആദരവ് ഏറ്റുവാങ്ങിയത്. മറ്റൊരു വ്യക്തിയുടെ പാദങ്ങള്‍ കഴുകുന്നത് ക്രിസ്‌തീയ വിശ്വാസ പ്രകാരം വിനയമുള്ള പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. പൊലീസുകാര്‍ പാദം കഴുകുന്ന ചിത്രം മേയര്‍ ലാറി ബുഷ് ട്വിറ്ററില്‍ പങ്കുവെച്ചു. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്‍റെ കൊലപാതകത്തില്‍ യുഎസിലുടനീളം പ്രതിഷേധം നടക്കുന്നതിനിടെയാണ് പൊലീസുകാരുടെ പ്രവൃത്തി ശ്രദ്ധേയമാവുന്നത്.

യുഎസില്‍ കറുത്ത വര്‍ഗക്കാരായ പാസ്റ്റര്‍മാരുടെ പാദം കഴുകി പൊലീസ്
Last Updated : Jun 9, 2020, 4:25 PM IST

ABOUT THE AUTHOR

...view details