വാഷിങ്ടൺ: നോർത്ത് കരോലിനയിലെ പൊലീസ് ഉദ്യോഗസ്ഥർ കറുത്ത വർഗക്കാരായ മതനേതാക്കളുടെ പാദങ്ങൾ കഴുകി. കാരിയുടെ പ്രാന്തപ്രദേശത്ത് നടന്ന പ്രാർത്ഥനക്ക് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ മതനേതാക്കളുടെ പാദങ്ങൾ കഴുകിയത്. അപെക്സ്, കാരി പ്രദേശത്ത് നിന്നുള്ള ഉദ്യോഗസ്ഥർ ലെഗസി സെന്‍റർ ചർച്ചിലെ പാസ്റ്റർമാരായ ജെയിംസ്, ഫെയ്ത്ത് വോകോമ എന്നിവരുടെ പാദങ്ങളാണ് കഴുകിയത്. കാരിയുടെ മേയർ പ്രോ ടെം ലോറി ബുഷ് ആണ് പാദങ്ങൾ കഴുകുന്ന ഫോട്ടോ ട്വീറ്റ് ചെയതത്.
കറുത്ത വർഗക്കാരായ മതനേതാക്കളുടെ പാദങ്ങൾ കഴുകി പൊലീസ് ഉദ്യോഗസ്ഥർ - പ്രോ ടെം ലോറി ബുഷ്
കാരിയുടെ പ്രാന്തപ്രദേശത്ത് നടന്ന പ്രാർത്ഥനക്ക് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ മതനേതാക്കളുടെ പാദങ്ങൾ കഴുകിയത്. അപെക്സ്, കാരി പ്രദേശത്ത് നിന്നുള്ള ഉദ്യോഗസ്ഥർ ലെഗസി സെന്‍റർ ചർച്ചിലെ പാസ്റ്റർമാരായ ജെയിംസ്, ഫെയ്ത്ത് വോകോമ എന്നിവരുടെ പാദങ്ങളാണ് കഴുകിയത്.
നോർത്ത് കരോലിനയിലെ പൊലീസ് ഉദ്യോഗസ്ഥർ കറുത്ത മതനേതാക്കളുടെ പാദങ്ങൾ കഴുകി
മിനിയാപൊളിസില്‍ പൊലീസ് ക്രൂരതയെ തുടർന്ന് മരിച്ച ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരന്‍റെ മരണത്തെ തുടർന്നുളള പ്രതിഷേധങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.