കേരളം

kerala

ETV Bharat / international

ജോര്‍ജ്‌ ഫ്ലോയ്‌ഡിന്‍റെ മരണം; ലാസ്‌ വാഗാസില്‍ പൊലീസുകാരന് വെടിയേറ്റു - അമേരിക്ക

പ്രക്ഷോപകരുമായി ഏറ്റുമുട്ടുന്നതിനിടെയാണ് ഉദ്യോഗസ്ഥന് വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.

US officer shot  officer shot in Las Vegas  Floyd protests  anti-racism protests  George Floyd  Las Vegas officer shot  Las Vegas  ജോര്‍ജ്‌ ഫ്ലോയ്‌ഡിന്‍റെ മരണം  ലാസ്‌ വാഗാസില്‍ പൊലീസുകാരന് വെടിയേറ്റു  ലാസ്‌ വാഗാസ്‌  പൊലീസുകാരന്‍  അമേരിക്ക  ജോര്‍ജ്‌ ഫ്ലോയ്‌ഡ്‌
ജോര്‍ജ്‌ ഫ്ലോയ്‌ഡിന്‍റെ മരണം; ലാസ്‌ വാഗാസില്‍ പൊലീസുകാരന് വെടിയേറ്റു

By

Published : Jun 2, 2020, 4:40 PM IST

വാഷിങ്‌ടണ്‍: ജോര്‍ജ്‌ ഫ്ലോയ്‌ഡിന്‍റെ മരണത്തെ തുടര്‍ന്ന്‌ ലാസ്‌ വെഗാസില്‍ നടന്ന പ്രതിഷേധത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. പ്രക്ഷോപകരുമായി ഏറ്റുമുട്ടുന്നതിനിടെയാണ് ഉദ്യോഗസ്ഥന് വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കി. മോഷണകുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്‌ഡിനെ പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍ മുട്ടിനിടയില്‍ ഞെരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദിവസങ്ങളായി അമേരിക്കയില്‍ പ്രതിഷേധം കനക്കുകയാണ്. അമേരിക്കയിലെ പല നഗരങ്ങളിലും പ്രതിഷേധത്തി‌നിടെ കലാപമുണ്ടായി.

ലാസ്‌ വെഗാസില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 338 പേരെ അറസ്റ്റ്‌ ചെയ്‌തതായി പൊലീസ് അറിയിച്ചു. ശനിയാഴ്‌ചയും ഞായറാഴ്‌ചയും ലാസ്‌ വെഗാസില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ABOUT THE AUTHOR

...view details